അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും.!! വൈറൽ വീഡിയോയെക്കുറിച്ച് മനസ്സുതുറന്ന് പ്രിയതാരം സൗഭാഗ്യയും ഭർത്താവ് അർജുനും.!! Sowbhagya about her Mother Thara Kalyan Marriage

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടി താരാകല്യാണിന്റേത്. നല്ല ഒരു ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ ആണ്‌ താരം. മലയാള സിനിമ, സീരിയൽ ലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന അതുല്യ പ്രതിഭ. താരാ കല്യാണിന്റെ അമ്മയും ടെലിവിഷൻ സിനിമ സീരിയലുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ്. താരത്തിന്റെ ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ സൗഭാഗ്യയും പ്രശസ്തയാണ്. അഭിനയ മേഖലയിൽ താരവും കുടുംബവും ഇപ്പോൾ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും ഏകമകളാണ് സുദർശന. നടനെന്ന നിലയിൽ അർജുൻ സോമശേഖരൻ ശ്രദ്ധേയനാണ്. ഇപ്പോഴിതാ സൗഭാഗ്യയുടെയും ഭർത്താവ് അർജ്ജുന്റെയും ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയുടെയും അർജുന്റെയും സ്നേഹത്തെയും കരുതലിനും പറ്റി ആരാധകർ എന്നും വാതോരാതെ സംസാരിക്കാറുണ്ട്.

ഇക്കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബ് ചാനലിലൂടെ അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും എന്നൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് വൈറൽ ആവുകയും ചെയ്തിരുന്നു. തന്റെ ഇന്റർവ്യൂവിൽ ഇതിനെക്കുറിച്ച് സൗഭാഗ്യ ജനങ്ങളോട് മനസ്സുതുറക്കുന്നു. ഇത് യഥാർത്ഥത്തിൽ നടന്നിരുന്നുവെങ്കിൽ എന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ട്. അമ്മയ്ക്ക് നല്ലൊരു പങ്കാളിയെ വേണം എന്ന് ഞാനും അർജുനും ആഗ്രഹിക്കുന്നു. എത്ര നാളാണ് ഒറ്റയ്ക്ക് ഒരാൾക്ക് കഴിയാൻ സാധിക്കുക.

അമ്മ അവിടെ വീട്ടിൽ തനിച്ചാകുമ്പോൾ തന്നെ ഫോൺ എടുക്കാൻ വൈകുമ്പോൾ തന്നെ എനിക്ക് ടെൻഷനാണ്, എന്തെല്ലാമാണ് ഞാനാലോചിച്ചു കൂട്ടുക എന്ന് എനിക്ക് പോലും അറിയില്ല. ഞാൻ എത്ര സമയം കണ്ടെത്തിയാലും അമ്മയോടൊപ്പം ഇരിക്കാൻ എത്രമാത്രമാണ് സമയം കിട്ടുക എന്ന് പലപ്പോഴും പറയാൻ പറ്റില്ല. ഞാനവിടെ പോകുന്നതിലും ഉപരി അമ്മ എന്റെ അടുത്ത് വന്നിരിക്കാൻ സമയം കണ്ടെത്തണം എന്നതാണ് ഏറ്റവും വലിയ കാര്യം. വീട്ടിൽ ചില സമയത്ത് ഒറ്റയ്ക്ക് ആകുമ്പോൾ തന്നെ ഞാൻ എത്രമാത്രം ഡിപ്രഷനിൽ ആകുന്നു എന്ന് എനിക്കറിയാം. ഒരു പരിധിവരെ മക്കൾ കൂടെയുണ്ടെങ്കിലും ഒരു പാർട്ണർ അത്യാവശ്യം തന്നെയാണെന്നാണ് അർജുനും പറയുന്നത്. സൗഭാഗ്യക്കും ഭർത്താവ് അർജുനും താരകല്യാണിനെ കുറിച്ച് ഓർക്കുമ്പോൾ അമ്മക്ക് ആരെങ്കിലും തുണ വേണം എന്ന് തന്നെയാണ് പറയാനുള്ളത്.

Comments are closed.