തെന്നിന്ത്യൻ സിനിമയുടെ ആക്ഷൻ ഹീറോ; ഈ പയ്യൻ ആരാണെന്ന് മനസ്സിലായോ.? South Indian Actor Childhood Image Malayalam
South Indian Actor Childhood Image Malayalam: ഇന്ത്യൻ സിനിമ ആരാധകർ ഒരു കലാകാരൻ അല്ലെങ്കിൽ അഭിനേതാവ് എന്നതിൽ ഉപരി, നടി നടന്മാരെ ആരാധനാപാത്രങ്ങളായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ, ബിഗ് സ്ക്രീനിനും അപ്പുറം സിനിമ താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. ഇതെല്ലാം കൊണ്ടുതന്നെയാണ് ഇന്റർനെറ്റ് ലോകത്ത് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ തരംഗമായി നിൽക്കുന്നത്. തെന്നിന്ത്യൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്.
നടൻ എന്നതിനൊപ്പം തന്നെ നിർമ്മാതാവായും ഈ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിലെ കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും മുന്നേറ്റത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുകയും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു സാമൂഹിക സേവകൻ കൂടിയാണ് ഈ താരം. ആക്ഷൻ ചിത്രങ്ങളിലൂടെ ആരാധകർക്കിടയിലെ സ്വീകാര്യനായതുകൊണ്ടുതന്നെ, ‘പവർ സ്റ്റാർ’ എന്നാണ് ആരാധകർ ഇദ്ദേഹത്തെ ഇഷ്ടത്തോടെ വിളിക്കുന്നത്.

1989-ൽ പുറത്തിറങ്ങിയ ‘ജഡിക്കെതാ മൂഡി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട്, 2004-ൽ പുറത്തിറങ്ങിയ ‘ചെല്ലമേ’ എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത നടൻ വിശാലിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ, ‘സണ്ടക്കോഴി’ എന്ന ചിത്രത്തിലൂടെ തന്നെ വിശാൽ തമിഴ് സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറി. മീര ജാസ്മിൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക. പിന്നീട്, 13 വർഷങ്ങൾക്ക് ശേഷം 2018-ൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു.
തിമിര്, താമിരഭരണി, മാലയ്കോട്ടയ് തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ഇടം നേടിയ വിശാൽ, 2013-ലാണ് നിർമ്മാണ രംഗത്തേക്കും കടന്നത്. പാണ്ഡ്യ നാട്, ഞാൻ സിഗപ്പ് മനിതൻ, പൂജയ്, ആമ്പള, കഥകളി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാൽ ഫിലിം ഫാക്ടറി നിർമ്മിച്ചിട്ടുണ്ട്. 2017 മുതൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ പ്രസിഡണ്ടായി വിശാൽ പ്രവർത്തിച്ചുവരുന്നു. നടികർ സംഘം ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ.

Comments are closed.