ഗുരുവായൂരപ്പനെ കാണാൻ തിരുമുമ്പിലെത്തി സോനു; മകളുടെ ചോറൂണ് കണ്ണന് മുന്നിൽ.!! Sonu’s Daughter Chorun At Guruvayoor Malayalam

Sonu’s Daughter Chorun At Guruvayoor Malayalam: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. നിരവധി കഥാപാത്രങ്ങൾ പിന്നീട് താരത്തിന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ പ്രിയപ്പെട്ട വേണിയായാണ് സോനുവിനെ കാണുന്നത്. ഒരുപക്ഷേ താരത്തിന്റെ പേര് പോലും സോനു എന്നാണെന്ന് ഇന്നും പല വീട്ടമ്മമാർക്കും അറിയാൻ വഴിയില്ല.

മലയാള മിനിസ്ക്രീൻ രംഗത്ത് തന്റേതായ ചുവടുറപ്പിച്ച താരം വിവാഹത്തോടെ താൽക്കാലികമായി അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയും ശക്തമായ ഒരു കഥാപാത്രത്തിലൂടെ തന്റെ തിരിച്ചുവരവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ജൂലൈയിൽ മകൾ പിറന്നതോടു കൂടി വീണ്ടും അഭിനയത്തോട് ഇടവേള പറഞ്ഞിരിക്കുകയാണ് താരം.ഈ വർഷം ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്.

ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുൻപിൽ മകളുടെ ചോറൂണ് നടത്തിയ വാർത്തയാണ് ഇപ്പോൾ സോനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂരപ്പാ നിൻ മുന്നിൽ എന്ന ക്യാപ്ഷനോടെ കുടുംബത്തിൻറെ ചിത്രം താരം പങ്കുവെക്കുകയും നിരവധി ആളുകൾ ഇതിന് താഴെ കമന്റ്മായി എത്തുകയും ചെയ്തു. ശരിക്കും സോനു ഭാഗ്യവതി തന്നെയാണ് എന്നാണ് അധികവും ആളുകൾ കമൻറ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ആറുമാസം പ്രായമായ ആത്മീയയ്ക്ക് ആണ്

തൻറെ ജീവിതത്തിൽ താൻ മുൻഗണന നൽകുന്നു എന്ന് അടുത്തിടെ ബോഡി ഷേമിങ്ങിനെതിരെ പ്രതികരിച്ചുകൊണ്ട് സോനു പറഞ്ഞിരുന്നത്. താൻ ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡിക്ക് ജോയിൻ ചെയ്തുവെന്നും ഭർത്താവിനൊപ്പം ആന്ധ്രയിൽ ആണെന്നും സോനു അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭർത്താവ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. തങ്ങൾക്കൊപ്പം അമ്മയും ഉണ്ട് എന്നും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം സോനു പറഞ്ഞിരുന്നു.

Comments are closed.