അമ്മയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് മകൻ; അമ്മയെ ഇനി കാണാൻ പറ്റാത്ത വിഷമത്തിൽ മലയാളി പ്രേക്ഷകർ|Son Reliving His Mother’s Memories Malayalam

കെ പി എ സി ലളിതയെ അറിയാത്ത മലയാളികൾ ഉണ്ടാവുകയില്ല. നായികയായും അതിലധികം അമ്മയായും പ്രിയ നടി നൂറു കണക്കിന് സിനിമകളിൽ വേഷം പകർന്നാടിയ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് കെ പി എ സി ലളിത. മഹേശ്വരി അമ്മ എന്നാണ് യഥാർത്ഥ നാമമെങ്കിലും കെ പി എ സി എന്ന പേര് വന്നത് കായംകുളത്തുള്ള കെ പി എ സി തിയേറ്ററിൽ നിന്ന് സിനിമയിലേക്ക് വന്നത് കൊണ്ടാണ്.

സിനിമയിൽ 5 പതിറ്റാണ്ട് തികച്ച നടി 500ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ട് തവണയും 4 കേരള സ്റ്റേറ്റ് ഫിലിം അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് താരം. 1947ൽ ജനിച്ച താരം ഈ അടുത്ത് 2022 ഫെബ്രുവരി 22നാണ് ദൈവത്തിനടുത്തേക്ക് യാത്രയായത്. ഇന്നും മലയാള സിനിമയുടെ ആ തീരാ നഷ്ടം നികത്താൻ ആയിട്ടില്ല.

അതിനിടയിലാണ് മകൻ സിദ്ധാർഥ് ഭരതൻ ‘ചതുരം’ സിനിമയുടെ പ്രൈവറ്റ് സ്ക്രീനിംഗിൽ അമ്മയുടെ കൂടെ ഇരിക്കുന്ന ചിത്രം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്നത്.സംവിധായകൻ ഭരതന്റെയും കെ പി എ സി ലളിതയുടെയും മകനാണ് സിദ്ധാർഥ് ഭരതൻ. നമ്മൾ എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് അഭിനയ രംഗത്തേക് കടന്നു വരുന്നത്.

‘നിദ്ര’യാണ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമ. ശേഷം ‘വർണ്യത്തിൽ ആശങ്ക, ചന്ദ്രേട്ടൻ എവിടെയാ, ജിന്ന്, ‘എന്നീ സിനിമകൾ സിദ്ധാർഥ് സംവിധാനം ചെയ്തു. ‘ചതുരം’ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ്. ക്യാപ്‌ഷനിൽ അമ്മക്കും ആരാധകർക്കും നന്ദി പറയുന്നുണ്ട് സിദ്ധാർഥ്.

Comments are closed.