നിമിഷനേരത്തിൽ മൊരുമൊരാ പാലപ്പം.!! ഗോതമ്പ് പൊടി ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം സോഫ്റ്റ് പാലപ്പം; രാവിലെന്തെളുപ്പം.!! Soft Wheat flour Palapam Recipe

Soft Wheat flour Palapam Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാലപ്പം. സാധാരണയായി അരി വെള്ളത്തിൽ കുതിരാനായി വെച്ച് അരച്ചെടുത്ത് വേണം ആപ്പം തയ്യാറാക്കാൻ. മാത്രമല്ല മാവ് തയ്യാറാക്കിയാലും അത് ഫെർമെന്റ് ചെയ്യാനായി വീണ്ടും ഒരുപാട് സമയം വെക്കേണ്ടതായി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻസ്റ്റന്റ് ആയി തയ്യാറാക്കാവുന്ന

ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള ആപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ആപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് അളവിൽ ഗോതമ്പ് പൊടി, രണ്ട് കപ്പ് ഇളം ചൂടുള്ള വെള്ളം, ഒരു കപ്പ് തേങ്ങ, ഒരു പിഞ്ച് ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ യീസ്റ്റ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക.

അതിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടി കുറേശ്ശെയായി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ തേങ്ങയും, യീസ്റ്റും, പഞ്ചസാരയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വീണ്ടും മുകളിലായി ഒരു കപ്പ് ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ചു കൊടുക്കണം. ശേഷം ഇത് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കുക. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. മിക്സിയുടെ ജാറിൽ നിന്നും മാവ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം

കുറഞ്ഞത് 15 മിനിറ്റ് എങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കുക. ആപ്പം നല്ലതുപോലെ ചുറ്റിച്ചെടുത്ത ശേഷം അടച്ചുവെച്ച് രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ വേവിച്ചെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ക്രിസ്പായ ആപ്പം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft Wheat flour Palapam Recipe Video Credit : NOUFA’S KITCHEN

Comments are closed.