അഞ്ചു മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാൻ പുതിയ ട്രിക്ക് 😋👌 Soft and Tasty Unniyappam Recipe

“അഞ്ചു മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാൻ പുതിയ ട്രിക്ക് 😋👌” ഏതെല്ലാം വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വന്നു എന്നാലും ഉണ്ണിയപ്പത്തിനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് പറയാം. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള ഒരു പ്രശനം ആണ് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നില്ല ശരിയായി വരുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ എളുപ്പത്തിൽ ടേസ്റ്റി ആയ ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.

  • ശർക്കര – 1/ 2 കിലോ
  • പഞ്ചസാര – 1/ 4 കപ്പ്
  • ഏലക്കായ – 9 എണ്ണം
  • വറുക്കാത്ത അരിപ്പൊടി – 2 1/2 കപ്പ്
  • ഗോതമ്പ്പൊടി – 3/4 കപ്പ്
  • നെയ്യ്
  • തേങ്ങാക്കൊത്ത്
  • എള്ള്
  • ബേക്കിംഗ് സോഡാ
  • ഉപ്പ്

ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ശർക്കര പാനി തയ്യാറാക്കിയശേഷം തണുക്കുന്നതിനായി വെക്കുക. ഒരു മിക്സിയുടെ ജാറെടുത്ത് പഞ്ചസാര, ഏലക്കായ തുടങ്ങിയവ പൊടിച്ചെടുക്കുക. ഒരു ബൗളിൽ അര കപ്പ് വറുക്കാത്ത അരിപ്പൊടി എടുത്ത് അതിലേക്ക് ഗോതമ്പ്പ്‌ടോയ്‌ ചേർത്ത് മിക്സ് ചെയ്യാം. ( ഗോതമ്പ്പൊടിക്ക് പകരം മൈദാ ചേർക്കാവുന്നതാണ്) ഇതിലേക്ക് അരച്ചുവെച്ച പഞ്ചസാരയും ശർക്കര പണിയും ചേർത്ത് മിക്സ് ചെയ്യുക.

കുറച്ചു വെള്ളത്തിൽ ബേക്കിംഗ് സോഡാ ലയിപ്പിച്ചശേഷം ഈ മാവിലേക്ക് ചേർക്കാം. ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, എള്ള് തുടങ്ങിയവ ഫ്രൈ ചെയ്യുക. ഇത് തണുത്ത ശേഷം മാവിലേക്ക് ഒഴിച്ച് ഉണ്ണിയപ്പം തയ്യാറാക്കാം. ഈ മാവ് റെസ്റ്റ് ചെയ്യുവാൻ വെക്കണ്ട ആവശ്യമില്ല. തയ്യാറാക്കുന്നതിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച് പറയുന്നുണ്ട്. Video Credit : sruthis kitchen

Comments are closed.