Soft and tasty kallappam recipe : പണ്ടു കാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കെങ്കിലും ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും കള്ളപ്പം. കഴിക്കാൻ വളരെയധികം രുചിയുള്ള കള്ളപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കള്ള് ഉപയോഗിച്ച് കള്ളപ്പം തയ്യാറാക്കി എടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ
മാത്രം ഉപയോഗപ്പെടുത്തി രുചികരമായ കള്ളപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കള്ളപ്പം തയ്യാറാക്കാനായി ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും കുതിർത്താനായി വെള്ളത്തിൽ ഇട്ട് വയ്ക്കുക. അരി നന്നായി കുതിർന്ന വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനും ഊറ്റി കളഞ്ഞ് കുറച്ചുനേരം അരിക്കാനായി മാറ്റിവയ്ക്കുക. ഈ സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വച്ച്
അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ വറുത്ത അരിപ്പൊടി ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് കപ്പി കാച്ചിയെടുത്ത് മാറ്റിവയ്ക്കുക. അതുപോലെ മാവ് അരയ്ക്കാൻ ആവശ്യമായ തേങ്ങാപ്പാൽ കൂടി ഈയൊരു സമയത്ത് തയ്യാറാക്കി വയ്ക്കാം. ശേഷം അരിയുടെ അളവ് അനുസരിച്ച് രണ്ടോ മൂന്നോ തവണയായി അരിയും, തേങ്ങാപ്പാലും ചേർത്ത് മാവ് അരച്ചെടുക്കണം. എല്ലാ സെറ്റും നല്ലതുപോലെ അരഞ്ഞു വന്നു കഴിഞ്ഞാൽ കപ്പി കാച്ചിയെടുത്ത മാവും,
ചിരകിയ തേങ്ങയും, ഒരു കപ്പ് അളവിൽ തേങ്ങാ വെള്ളവും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി നേരത്തെ അരച്ചുവച്ച മാവിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പഞ്ചസാര, ഉപ്പ്, യീസ്റ്റ് എന്നിവ മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മാവ് പുളിപ്പിക്കാനായി മാറ്റിവയ്ക്കാം. മാവ് നല്ലതുപോലെ പുളിച്ചു പൊന്തി വന്നതിനുശേഷം ഒരു സ്റ്റീൽ പ്ലേറ്റിൽ അല്പം എണ്ണ തടവി അതിൽ മാവൊഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tasty Fry Day