മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ പഞ്ഞി പോലൊരു അപ്പം 😋😋 രാവിലെ എളുപ്പത്തിലൊരു പലഹാരം 😍👌

“മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ പഞ്ഞി പോലൊരു അപ്പം 😋😋 രാവിലെ എളുപ്പത്തിലൊരു പലഹാരം 😍👌” നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു അപ്പത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഒരു അപ്പം തയ്യാറാക്കിയെടുക്കുന്നത്. വറുത്ത അരിപൊടി ഉപയോഗിച്ച് ആണ് ഈ ഒരു ടേസ്റ്റി ആൻഡ് സോഫ്റ്റ് അപ്പം തയ്യാറാക്കുന്നത്. ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • ചേരുവകൾ
  • വറുത്ത അരിപ്പൊടി – 2 ഗ്ലാസ്
  • ചോറ് – 1/2 കപ്പ്
  • യീസ്റ്റ് (ഇൻസ്റ്റന്റ്)
  • പഞ്ചസാര
  • തേങ്ങാ ചിരകിയത്

ഈ ഒരു അപ്പം തയ്യാറാക്കാൻ ആദ്യം തന്നെ ഒട്ടും തരിയില്ലാത്ത അരിപ്പൊടി വെള്ളത്തിലിട്ടു മിക്സ് ചെയ്യുക. ചൂടുവെള്ളം വേണമെന്നില്ല. ഇത് യീസ്റ്റ്, ചോറ്, പഞ്ചസാര തുടങ്ങിയവ ചേർത്ത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാവുന്നതാണ്. ഇത് പുളിപ്പിക്കുന്നതിനായി എട്ടു മണിക്കൂർ വെക്കുക. ഇതിലേക്ക് എട്ടുമണിക്കൂറിനു ശേഷം തേങ്ങാ കൂടി ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. ഉണ്ടാക്കുന്ന സമയത്ത് മാത്രം തേങ്ങാ അരക്കുക.

തേങ്ങാ അരക്കുമ്പോൾ കാട്ടിയാവുകയാണെങ്കിൽ ദോശ മാവിന്റെ പരുവത്തിൽ ലൂസ് ആക്കിയെടുക്കാവുന്നതാണ്. എല്ലാം കൂടി മിക്സ് ചെയ്ത ശേഷം അര മണിക്കൂർ കൂടി പൊങ്ങാൻ വെക്കുക. കുറഞ്ഞത് അരമണിക്കൂർ വെക്കണം. കൂടുതൽ സമയം വെച്ചാൽ ഏറെ നല്ലത്. ഇങ്ങനെ വെച്ചമാവ് പിന്നീട് എടുത്ത് അപ്പം തയ്യാറാക്കാം. മാവ് ഇളക്കാതെ മുകൾഭാഗത്തു നിന്നും എടുത്ത് അപ്പം ഉണ്ടാക്കാം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Anu’s Kitchen Recipes in Malayalam

 

Comments are closed.