വിഷു സ്പെഷ്യൽ പഞ്ഞിപോലൊരു സോഫ്റ്റ്‌ വട്ടയപ്പം.!! പൂ പോലെ മൃദുലമായ സോഫ്റ്റ്‌ വട്ടയപ്പം ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ.. Soft & Spongy Vattayappam Recipe Malayalam

Soft & Spongy Vattayappam Recipe Malayalam : എല്ലാവർക്കും വളരെ അധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. നല്ല പഞ്ഞി പോലെ മൃദുലമായ വട്ടയപ്പം ഉണ്ടാക്കാനായി ചെറിയ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. പൂ പോലെ സോഫ്റ്റ്‌ ആയിട്ടുള്ള വട്ടയപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വളരെ വിശദമായി തന്നെ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നുണ്ട്.

അതിനായി ആദ്യമായി ഒരു കപ്പ് ഇഡലി അരി നല്ലത് പോലെ കഴുകി വൃത്തിയാക്കി നാല് മുതൽ അഞ്ചു മണിക്കൂർ കുതിർത്തു വയ്ക്കണം. ഈ അരി നാളികേരപ്പാൽ ചേർത്ത് അരച്ചെടുക്കണം. കുറച്ച് അരി മാറ്റി വയ്ക്കണം. ഈ അരച്ചെടുത്ത മാവിൽ നിന്നും ഒരു മൂന്ന് ടേബിൾസ്പൂൺ മാവ് എടുത്ത് വെള്ളവും ചേർത്ത് കുറുക്കി എടുക്കണം.

Soft & Spongy Vattayappam Recipe Malayalam
Soft & Spongy Vattayappam Recipe Malayalam

ഈ മാവ് നല്ലത് പോലെ തണുത്തതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിന്റെ ഒപ്പം മാറ്റി വച്ചിരിക്കുന്ന കുതിർത്ത അരി, നാളികേരം, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. മധുരം എത്ര വേണമോ അത്‌ അനുസരിച്ച് വേണം പഞ്ചസാര ചേർക്കാനായിട്ട്. മാവ് നല്ലത് പോലെ മിക്സ്‌ ആക്കി എടുക്കണം. ഒരു നുള്ള് ഉപ്പും കൂടി ചേർത്താൽ വട്ടയപ്പത്തിന്റെ രുചി ഇരട്ടിക്കും.

മാവ് പുളിപ്പിക്കാനായിട്ട് അഞ്ചു മണിക്കൂർ എങ്കിലും അടച്ചു വയ്ക്കണം. അതിന് ശേഷം ഏലയ്ക്കാ പൊടിയും കൂടി ചേർക്കണം. ഒരു കുഴിയുള്ള പാത്രത്തിൽ എണ്ണ തൂകി വയ്ക്കണം. ഒരു ഇഡലി പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് ആവി കയറ്റാനായി ഈ പാത്രം വച്ചതിന് ശേഷം അതിലേക്ക് പകുതി മാവ് ഒഴിക്കുക. ഇത് അടച്ചു വച്ച് ആവി കയറ്റിയാൽ നല്ല പൂ പോലെ ഉള്ള വട്ടയപ്പം ലഭിക്കും. Video Credit : Recipes @ 3minutes

Rate this post

Comments are closed.