ഒട്ടും തന്നെ എണ്ണ കുടിക്കാത്ത നല്ല കിടിലൻ പൂരി റെസിപ്പി പറഞ്ഞു തരട്ടെ.!! അതിനൊപ്പം കൂട്ടാൻ പൊട്ടാറ്റോ മസാല കൂടി ആയാലോ.!! Soft Puffy Poori and Restaurant Style Poori Masala Recipe Malayalam

Soft Puffy Poori and Restaurant Style Poori Masala Recipe Malayalam :

പൂരിയുണ്ടാക്കാനായി ആദ്യമൊരു പാത്രമെടുക്കുക. അതിലേക്ക് 2കപ്പ് ഗോതമ്പ്പൊടി എടുക്കുക. ഒപ്പംതന്നെ അരകപ്പ് മൈദയും എടുക്കുക. 2ടേബിൾസ്പൂൺ റവയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിലും കൂടി ചേർത്ത് ഇവയെല്ലാം കൂടെ നന്നായി മിക്സ്‌ചെയ്തെടുക്കുക. ഇനി 2 കപ്പ് ഇളംചൂടുള്ള വെള്ളം കുറച്ചുകുറച്ചായി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കുക. ഇനി ഇതിൽ കുറച്ചു വെളിച്ചെണ്ണ

തേച്ച് പാത്രം മൂടിവെക്കുക. 20 മിനിറ്റ് റസ്റ്റ്‌ ചെയ്തശേഷം പൂരിക്ക് വേണ്ടി മാവ് ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക. ഒരു ചപ്പാത്തി പ്രെസ്സിൽ വെച്ച് എണ്ണയും തേച്ച് പരത്തിയെടുക്കാം. ഇനി ഒരുചട്ടി അടുപ്പത്തു വെക്കുക. അതിലേക്ക് ഓയിൽഒഴിക്കുക. തീ മീഡിയം ഫ്‌ളൈമിൽ വെച്ച് പൂരിചുട്ടെടുക്കാം. നല്ല സോഫ്റ്റി പൂരി റെഡി..!! ഇനി പൊട്ടാറ്റോ മസാല ഉണ്ടാക്കാം. അതിനായി 4 പൊട്ടാറ്റോ കുക്കറിൽ വേവിച്ചെടുക്കുക.

Soft Puffy Poori and Restaurant Style Poori Masala Recipe Malayalam

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വൃത്തിയാക്കുക. ശേഷം ഇതൊന്ന് ചെറിയ കഷണങ്ങളോട് കൂടി ഉടച്ചെടുക്കുക. ഒരു പാത്രം അടുപ്പത്തു വെച്ച് കുറച്ചു വെളിച്ചെണ്ണയൊഴിച്ചു കുറച്ചു കടുകിട്ട് പൊട്ടിക്കുക.ഇതിലേക്ക് ഒരു ടീസ്പൂൺ കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ് എന്നിവ ചേർത്തിളക്കുക. ഇനി ഇതിലേക്ക് ഇഞ്ചി അരിഞ്ഞത്, 2 വറ്റൽമുളക് അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കുറച്ചു പച്ചമുളക്, 1സവാള അരിഞ്ഞത്,

കറിവേപ്പില എന്നിവയിട്ട് ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്കാവശ്യമായ ഉപ്പ്, മഞ്ഞൾപൊടി, ഒരുനുള്ള് കായപ്പൊടി എന്നിവ ചേർക്കുക. അതോടൊപ്പംഒരു ടേബിൾസ്പൂൺ കടലപ്പൊടി കുറച്ചവെള്ളത്തിൽ കലക്കിയതും ചേർക്കുക. നന്നായി മിക്സ്‌ചെയ്ത ശേഷം ഒന്നരകപ്പ് വെള്ളം ചേർക്കുക. ഇത് തിളക്കുമ്പോൾ ഉരുളക്കിഴങ്ങ് ചേർക്കുക. 5മിനിറ്റ് വേവിച്ചശേഷം കുറച്ചുവെള്ളവും കുറച്ചു മല്ലിയിലയും ചേർത്തിളക്കുക. പൊട്ടാറ്റൊ മസാലയും റെഡി..!!കൂടുതലറിയാൻ വീഡിയോ കാണുക..!!

Rate this post

Comments are closed.