വെറും 10 മിനുട്ടിൽ ആവിയിൽ വേവിച്ചെടുക്കുന്ന, Soft & Easy പഞ്ഞി അപ്പം .. വളരെ എളുപ്പത്തിൽ തയ്യാറാക്കാം സോഫ്റ്റ് അപ്പം.. ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ 👌👌

വെറും പത്ത് മിനിട്ടു കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ വിഭവം നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആവിയിൽ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയ പഞ്ഞിപോലെയുള്ള അപ്പം ആണിത്. ഈ കിടിലൻ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

ഇതിനായി ഒരു ബൗളെടുത്ത് അതിലേക്ക് മൂന്നു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഫ്രഷ് ആയ നാരങ്ങയുടെ നീര് രണ്ടു സ്പൂൺ ചേർക്കുക. നാരങ്ങാനീര് ചേർക്കുന്നത് മുട്ടയുടെ മണം പോകുന്നതിന് സഹായകമാണ്. ഇതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാര ചേർക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കരയോ മറ്റോ ചേർക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് അരകപ്പ് മൈദപ്പൊടി അരിച്ചെടുത്ത് ചേർക്കുക.

മൈദക്ക് പകരം ഗോതമ്പ്പൊടി വേണമെങ്കിലും ചേർക്കവുന്നതാണ്. ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് പൌഡർ കൂടി ചേർത്ത് അരിച്ചു ചേർക്കുക. ഇതെല്ലം നല്ലതുപോലെ കട്ടകളൊട്ടും ഇല്ലാതെ മിക്സ് ചെയ്യുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിൽ ചേർക്കുക. വെളിച്ചെണ്ണ ഒഴികെ ഏതു ഓയിൽ വേണമെങ്കിലും ചേർക്കവുന്നതാണ്. നല്ല ഒരു ഫ്ലേവറിനായി ഏലക്കായ ചേർക്കാം. താല്പര്യമെങ്കിൽ ഏലക്കയക്ക് പകരം ഏതു എസൻസ് വേണമെങ്കിലും ചേർക്കാവുന്നതാണ്.

ഇത് ഒരു ടീ കപ്പിലാക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.