റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു പഞ്ഞി പഞ്ഞി പോലൊരു സൂപ്പർ അപ്പം 😍👌 ട്രൈ ചെയ്തു നോക്കൂ കിടു 😋😋 Broken wheat appam | nurukku gothamp appam recipe

നമ്മുടെ റേഷൻ കടയിൽ നിന്നെല്ലാം നമുക്ക് നുറുക്ക് ഗോതമ്പ് ലഭിക്കാറുണ്ട്. സാധാരണ അതുപയോഗിച്ചു പായസം, ഉപ്പുമാവ് തുടങ്ങിയവയെല്ലാമാണ് എല്ലവരും തയ്യാറാക്കാറുള്ളത്. എന്നാൽ ഇതല്ലാതെ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അപ്പം തയ്യാറാക്കാവുന്നതാണ്. നല്ല പഞ്ഞി പോലെ സോഫ്റ്റ് നുറുക്ക് ഗോതമ്പ് അപ്പം തയ്യാറാക്കാനാവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് താഴെ പറയുന്നുണ്ട്.

  • Ingredients:
  • Broken Wheat – 2 cups (250 ml)
  • Aval/Poha – 1/2 cup
  • Cooked Rice – 3 to 4 Tbsp
  • Salt – 1/4 tsp
  • Yeast – 1/2 tsp
  • Sugar – 1 tsp

ഇതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരമണിക്കൂർ കുതിർത്താൻ വെക്കുക. കൂടെ അവിലും കഴുകി കുതിർത്താൻ വെക്കുക. വെള്ള അവിൽ എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കുതിർന്ന അവിലും നുറുക്ക് ഗോതമ്പും മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കുക. കൂടാതെ തേങ്ങാ, ചോറ്, യീസ്റ്റ്, പഞ്ചസാര കൂടി ചേർത്ത് കാൽകപ്പ് വെള്ളം ചേർത്ത് അരക്കുക.

ഇതെല്ലം നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഏഴുമുതൽ എട്ടു മണിക്കൂർ വരെ പുളിക്കാൻ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മധുരം താല്പര്യമുള്ളവർക്ക് പഞ്ചസാര ചേർത്തശേഷം അപ്പം തയ്യാറാക്കിയെടുക്കാവുന്നതാണ്. തീർച്ചയായും നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയണേ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : Mums Daily

Comments are closed.