നല്ല സോഫ്റ്റ് ഉണ്ണിയപ്പം കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ! കിടിലൻ രുചിയിൽ സോഫ്റ്റ് ഉണ്ണിയപ്പം.!! Soft and tasty unniyappam recipes

Soft and tasty unniyappam recipes : ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. എന്നാൽ മിക്കപ്പോഴും അപ്പം ഉണ്ടാക്കുമ്പോൾ അത് നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും.

നല്ല സോഫ്റ്റ് ഉണ്ണിയപ്പം കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉണ്ണിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി വെച്ച പച്ചരി, ചെറുപഴം മൂന്നു മുതൽ നാലെണ്ണം വരെ, നെയ്യ്, തേങ്ങാക്കൊത്ത്, കറുത്ത എള്ള്, മധുരത്തിന് ആവശ്യമായ ശർക്കര, ഒരു നുള്ള് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പച്ചരി മൂന്ന് മുതൽ നാലു മണിക്കൂർ നേരം വരെ കുതിരാനായി വെക്കണം.

കുതിർത്തിവെച്ച അരി വെള്ളം കളഞ്ഞശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ഇളം ചൂടോടുകൂടിയ ശർക്കരപ്പാനി ഒഴിച്ച് ഒട്ടും തരിയില്ലാതെ അരച്ചെടുക്കണം. ആദ്യം അരിയെല്ലാം നന്നായി അരഞ്ഞതിന് ശേഷം അതിലേക്ക് എടുത്തുവച്ച പഴം കൂടി ചേർത്താണ് അവസാനമായി അരച്ചെടുക്കേണ്ടത്. അരച്ചെടുത്ത മാവ് എട്ടു മണിക്കൂർ നേരം വരെ പൊന്താനായി മാറ്റിവയ്ക്കാം. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന് മുൻപായി മാവിലേക്ക് തേങ്ങാക്കൊത്തും എള്ളും ചേർത്ത് കൊടുക്കണം.

അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യിലേക്ക് തേങ്ങാക്കൊത്തും, എള്ളുമിട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഈയൊരു കൂട്ടു കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഉണ്ണിയപ്പച്ചട്ടി വെച്ച് അത് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് മാവൊഴിച്ച് നന്നായി വെന്ത് ക്രിസ്പായി തുടങ്ങുമ്പോൾ അപ്പം എടുത്തു മാറ്റാവുന്നതാണ്. ഇപ്പോൾ രുചികരമായ ഉണ്ണിയപ്പം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World

Comments are closed.