സോപ്പ് പെട്ടിയ്ക്ക് അടിഞ്ഞു കൂടി കിടക്കാറുള്ള സോപ്പ് കഷ്ണങ്ങളിൽ നിന്നും ഒരു മോചനം.!! വീട്ടമ്മമാർക്ക് ഉപയോഗങ്ങൾ പല വിധം.!! Soap Tips in kitchen
നമ്മൾ കുളിക്കാൻ എടുക്കുന്ന സോപ്പ് തേഞ്ഞ തീരാറാവുമ്പോൾ വേണ്ടെന്ന് വച്ച് നമ്മൾ പുതിയത് എടുക്കും. പഴയത് എല്ലാം അടിയിൽ അടിഞ്ഞു കൂടുകയും ചെയ്യും അല്ലേ. എന്നാൽ ഈ സോപ്പ് കഷ്ണങ്ങൾ കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്.നമ്മൾ കട്ടിയുള്ള ജീൻസ് ഒക്കെ തയ്ക്കുമ്പോൾ സൂചി കയറാൻ എന്തൊരു ബുദ്ധിമുട്ടാണ്. ആ സമയം സൂചി ഇതു പോലെയുള്ള സോപ്പിൽ ഒന്ന് കുത്തിയിട്ട് തയ്ച്ചാൽ എളുപ്പം തയ്ക്കാൻ കഴിയും.
നമ്മുടെ വീട്ടിൽ ഉള്ള കത്രിക ഇടയ്ക്കൊക്കെ ഒരു മുറുകും. ആ സമയത്ത് സോപ്പ് തേച്ചു കൊടുത്താൽ ലൂസ് ആവും. അതു പോലെ തന്നെയാണ് വാതിലിന്റെ പൂട്ടും.പച്ചക്കറി ഗ്രേറ്റ് ചെയ്യുന്ന ഗ്രേറ്റർ ഉപയോഗിച്ച് ചെറിയ സോപ്പ് കഷ്ണങ്ങൾ ഗ്രേറ്റ് ചെയ്യണം. ഇത് ഒരു തുണി എടുത്ത് ഈ സോപ്പ് ഉള്ളിൽ ഇടണം. ഇത് അലക്കാനുള്ള തുണി ഇട്ടു വയ്ക്കുന്ന ബാഗിൽ ഇട്ടു വച്ചാൽ നാറ്റം ഉണ്ടാവില്ല. അതു പോലെ വാഷിങ് മെഷീനിൽ ഇട്ടു വച്ചാൽ അതു തുറക്കുമ്പോൾ
ഉണ്ടാവാറുള്ള നാറ്റം ഒഴിവായി കിട്ടും.സോക്സിന്റെ ഉള്ളിൽ ഇട്ടിട്ട് സിങ്ക് ഒക്കെ കഴുകാനും ഉപയോഗിക്കാം.ഷൂവിന്റെ ഉള്ളിൽ, തുണി മടക്കി വയ്ക്കുന്ന കൂട്ടത്തിൽ വച്ചാലും ഇതേ ഉപയോഗമാണ്. മാത്രമല്ല. ഉറുമ്പ് ശല്യം ഒഴിവായി കിട്ടും.ഇനി ബാഗിന്റെ സിപ് ടൈറ്റ് ആയാലോ,
മഴക്കാലത്ത് വാതിലടയ്ക്കാൻ ബുദ്ധിമുട്ടിയാലോ ഒക്കെ സോപ്പ് ഉപയോഗിക്കാം..വെള്ളത്തിൽ ഇട്ട് ചൂടാക്കിയിട്ട് അലിയിച്ചിട്ട് സ്പ്രേ ബോട്ടിലിലാക്കി കിച്ചൻ ടേബിൾ ഒക്കെ ക്ലീൻ ആക്കാം. ഉറുമ്പ് ശല്യവും ഒഴിവായി കിട്ടും.ഇങ്ങനെ നമ്മൾ സോപ്പ് പെട്ടിയിലിട്ട് കളയുന്ന കഷ്ണങ്ങൾ വച്ചുള്ള ഉപയോഗങ്ങൾ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണാൻ മറക്കരുതേ.video credit : Nisha’s Magic World
Comments are closed.