പഴം നുറുക്ക് ഒരു സ്പൂൺ കഴിച്ചാൽ ന്റമ്മോ പാത്രം മുഴുവൻ കാലിയാകാതെ എണീക്കാൻ തോന്നില്ല.!! Snacks Recipe | Rava Snacks
പഴം അതും നേന്ത്ര പഴം കൊണ്ട് നല്ലൊരു പഴം നുറുക്ക്. നാലുമണി പലഹാരം ആയാൽ ഇങ്ങനെ വേണം എന്നു പറഞ്ഞു പോകും. അത്രയും സ്വദും ഹെൽത്തിയും ആയ ഈ വിഭവം അല്ലെ എന്നും കഴിക്കേണ്ടത്.അതിനായി നേന്ത്ര പഴം ചെറുതായി അരിഞ്ഞു ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് അതിലേക്ക് പഴം ചേർത്ത് നന്നായി വഴറ്റി മാറ്റി വയ്ക്കുക.
ചിരകിയ നാളികരവും അണ്ടി പരിപ്പും കൂടെ ചേർത്ത് നന്നായി വറുത്തു അതിന്റെ ഒപ്പം പഞ്ചസാരയും ചേർത്ത് ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് നേന്ത്ര പഴം കൂടെ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചു മിക്സ് ചെയ്തു എടുക്കുക. നെയ്യ് കൂടുതൽ ഇഷ്ടമുള്ളവർക്ക് ഒരു സ്പൂൺ കൂടെ ചേർത്ത് കൊടുക്കാം. പഴയകാല വിഭവം ആയ ഈ പഴം നുറുക്ക്, ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആയാലും, വളരെ നല്ലതാണ്.

പണ്ടത്തെ വിഭവങ്ങൾ കഴിച്ചാൽ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാം എന്ന് പറയുന്നതിന് ഒത്തിരി കാരണങ്ങൾ ഉ ണ്ടായിരുന്നു എന്ന് ഇങ്ങനെ ഉള്ള ഓരോ പലഹാരങ്ങൾ കാണുമ്പോൾ മനസിലാകും. പോഷക സമൃദ്ധമാണ് ഈ വിഭവം.
നേന്ത്ര പഴം ആയതുകൊണ്ട് ശരീരത്തിന് ഒത്തിരി നല്ലതാണ്. തേങ്ങയും നെയ്യും ഒക്കെ ചേർത്ത് ഇത് വളരെ രുചികരമാക്കിയാണ് വിളമ്പുന്നത്. ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി ഇതുപോലെ ഉള്ളവ തയാറാക്കണം. ഇതൊക്കെ ശീലമാക്കണം. ആർട്ടിഫിഷ്യൽ ആയ ഒന്നും ചേർക്കാത്ത വിഭവം കൂടെ ആണ് ഇത്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video credit : Malappuram Vadakkini Vlog
Comments are closed.