ധ്യാൻമോൻ്റെ  ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടൻ .!! Sminu Sijo With Sreenivasan

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണല്ലോ ശ്രീനിവാസൻ. മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടത്തിലും അതിനു ശേഷവും തന്റെ അഭിനയ വൈഭവം കൊണ്ട് വിസ്മയിപ്പിച്ച താരം ഇന്നും സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ്. മാത്രമല്ല മോഹൻലാൽ ശ്രീനിവാസൻ കോമ്പോയിൽ ഇറങ്ങിയ മുഴുവൻ സിനിമകളും മലയാളികളുടെ ഇഷ്ട ചിത്രങ്ങൾ കൂടിയാണ്. എന്നാൽ കുറച്ചുകാലമായി ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അഭിനയ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയുമാണ് താരം.

ആശുപത്രി കിടക്കയിൽ രോഗാവസ്ഥയിലുള്ള ശ്രീനിവാസന്റെ ചിത്രം ഏതൊരു സിനിമാ പ്രേമിയുടെയും ഉള്ളുലക്കുന്ന ഒന്നായിരുന്നു. അതിനാൽ തന്നെ തങ്ങളുടെ ഇഷ്ട താരത്തിന്റെ രോഗമുക്തി നേടിയുള്ള തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയായിരുന്നു ഏവരും.എന്നാൽ ഇപ്പോഴിതാ, നടൻ ശ്രീനിവാസനെ കുറിച്ച് അദ്ദേഹത്തെ സന്ദർശിച്ച ശേഷം നടി സ്മിനു സിജോ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ” എന്ന് തുടങ്ങുന്ന ഈ ഒരു കുറിപ്പിനൊപ്പം ശ്രീനിവാസനൊപ്പമുള്ള ചിത്രവും സ്മിനു സിജോ പങ്കുവെച്ചിട്ടുണ്ട്.ശ്രീനിയേട്ടന്റെ മടങ്ങിവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാന് വേണ്ടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് .ചുരുക്കം ചില അസ്വസ്ഥതകൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് തീർത്തും ആരോഗ്യവാനാണ്. ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി. എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട മാത്രയിൽ തന്നെ വിശേഷങ്ങൾ ചോദിച്ച ശ്രീനിയേട്ടനും, ധ്യാൻന്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും,

ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം കഴിയുന്ന വിമലാന്റിയുടെയും കൂടെ സമയം ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് .സമ്പൂർണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത തിരകഥയെ പറ്റി വാതോരാതെ സംസാരിച്ചു ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ അത്മവിശ്വാസം, തിളക്കം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്. എന്നുകൂടി താരം പറഞ്ഞു.ശ്രീനിവാസനൊപ്പവും ഭാര്യ വിമലക്കൊപ്പവുമുള്ള ചിത്രത്തോടൊപ്പം പങ്കുവച്ച ഈ ഒരു കുറിപ്പ് ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Comments are closed.