എത്ര വിട്ടുമാറാത്ത ചുമയും കഫക്കെട്ടും പമ്പ കടക്കും!! ഒരൊറ്റ ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും ഒറ്റമൂലി.!! Small Onion for cough

Small Onion for cough : തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ചെറിയ ഉള്ളി സഹായിക്കുന്നു. മുടികൊഴിച്ചിൽ, കഷണ്ടി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉള്ളിനീര് തലയിൽ തേച്ച് പിടിപ്പിക്കുകയാണ് എങ്കിൽ മുടി കിളിർക്കാനായി സഹായിക്കുന്നതാണ്. മോണ സംബന്ധമായ പ്രശ്നങ്ങൾ, പല്ലുവേദന എന്നിവയ്ക്ക്

Small onions, especially the traditional Indian shallots, are often used as a natural remedy for cough due to their strong medicinal properties. They are rich in antioxidants, sulfur compounds, and natural antibacterial agents that help in loosening mucus, reducing throat irritation, and fighting infections.

മൂന്നോ നാലോ ചെറിയ ഉള്ളി തൊലി കളഞ്ഞ് ചതച്ച് പാലിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി. ചുമ, കഫക്കെട്ട് എന്നിവ മാറാനായി ഉള്ളി മിശ്രിതം ഉണ്ടാക്കേണ്ട രീതി നോക്കാം. ആദ്യം ഒരു കൈപ്പിടി ഉള്ളിയെടുത്ത് അതിന്റെ തൊലി നല്ലപോലെ കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ ഉള്ളി വെള്ളമൊഴിച്ച് കഴുകി ഒരു ചതക്കാനുള്ള കല്ലിൽ ഇട്ടു കൊടുക്കുക. ഉള്ളി ചതയ്ക്കുമ്പോൾ ഒട്ടും വെള്ളം ഉപയോഗിക്കേണ്ടതില്ല.

ശേഷം ഉള്ളിയുടെ സത്ത് മുഴുവനായും ഒരു അരിപ്പ ഉപയോഗിച്ച് പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കുരുമുളക് പൊടിച്ചതും, അല്പം തേനും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്. ചുമ, കഫക്കെട്ട് എന്നിവ മാറാനായി പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസത്തിൽ മൂന്ന് നേരം എന്ന അളവിലും, കുട്ടികൾക്ക് അര ടീസ്പൂൺ ഒരു നേരം എന്ന അളവിലും ഈ ഒരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്. Video credit : Tips Of Idukki

Comments are closed.