കലിപ്പന്റെ കാന്താരിയല്ല.. ഇനി ഏട്ടന്റെ മുത്തുമണി 🥰🥰 ഓരോ ദിവസവും കഴിയുമ്പോൾ നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുകയാണല്ലോ എന്ന് അഞ്‌ജലി ശിവനോട്.. അമ്പരപ്പോടെ ശിവനും.!! ഹരിക്ക് തമ്പിയുടെ ഭീഷണി.!!

കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. ഒരു ഇടത്തരം കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. തൻറെ അനുജൻമാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലനും ദേവിയുമാണ് സാന്ത്വനത്തിലെ മൂലകഥാപാത്രങ്ങൾ. ബാലന് മൂന്ന് അനുജൻമാരാണ്. ശിവൻ, ഹരി, കണ്ണൻ. ശിവനും ഹരിയും വിവാഹിതരായതോടെയാണ് സാന്ത്വനം വീട്ടിൽ നിർണായകമായ ചില സംഭവങ്ങൾക്ക് തുടക്കമായത്.


പണക്കാരനായ തമ്പിയുടെ മകൾ അപർണയാണ് ഹരിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാൽ കുടുംബബന്ധുവിന്റെ മകൾ അഞ്‌ജലി ആണ് ശിവൻറെ ഭാര്യ. തുടക്കത്തിൽ ശിവനും അഞ്ജലിയും തമ്മിൽ പരസ്പരം പോർവിളിയും തമ്മിൽത്തല്ലുമൊക്കെയായിരുന്നു. ഇപ്പോൾ ഇരുവരും പ്രണയത്തിൻറെ വഴിയേയാണ് സഞ്ചരിക്കുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള അടിയും വഴക്കുമെല്ലാം പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. കലിപ്പന്റെ കാന്താരി എന്നാണ് ശിവനെയും അഞ്ജലിയെയും സോഷ്യൽ മീഡിയ

ആരാധകർ വിളിച്ചിരുന്നത്. ഇരുവരുടെയും പ്രണയനിമിഷങ്ങൾഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ കാണാറ്. സീരിയലിന്റെ പുതിയ പ്രൊമോയിൽ ശിവനും അഞ്ജലിയും തമ്മിലുള്ള ഒരു സംഭാഷണമാണ് കാണിച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുവാണല്ലോ എന്നാണ് അഞ്ജലി ശിവനോട് പറയുന്നത്. ഇതൊക്കെ എന്ന് നിർത്തുമെന്നും അഞ്ജലി ചോദിക്കുന്നുണ്ട്. എന്താണ് ഉദ്ദേശിച്ചത് എന്ന് ശിവൻ എടുത്തുചോദിക്കുമ്പോൾ ഈ ഓരോ അവതാരങ്ങൾ എടുക്കുന്ന ശൈലി

എന്നാണ് അവസാനിക്കുകയയെന്നാണ് അഞ്ജലി ചോദിക്കുന്നത്. ഇതെല്ലാം കേട്ട് അമ്പരപ്പോടെ ഏറെ അത്ഭുതം പൂണ്ട് അഞ്ജുവിനെ നോക്കുകയാണ് ശിവൻ. ഇരുവരുടെയും പ്രണയസല്ലാപനിമിഷങ്ങൾ സാന്ത്വനം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ച മുഹൂർത്തങ്ങൾ എന്നാണ് പ്രേക്ഷകർ പ്രമോവീഡിയോക്ക്‌ താഴെ കമൻറ് ചെയ്യുന്നത്. എന്താണെങ്കിലും വരും ദിവസങ്ങളിൽ ശിവന്റെയും അഞ്ജലിയുടെയും കൂടുതൽ റൊമാന്റിക്ക് സീനുകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Comments are closed.