ഭ്രാന്തമായ ആ നിമിഷങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു.!! എന്തൊരു രാത്രിയായിരുന്നു അത്; മകളെ തോളിലേറ്റി ചുവട് വെച്ച് സിത്താര…| Sithara Krishnakumar Dancing With Daughter On Her Shoulder Malayalam

Sithara Krishnakumar Dancing With Daughter On Her Shoulder Malayalam: മലയാളികളുടെ ഇഷ്ട ചലച്ചിത്ര പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാർ. താരം ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. കൈരളി ടിവിയുടെ ഗന്ധര്‍വ സംഗീതം സീനിയേഴ്‌സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്‌സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി സിതാര തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് താരം. സിത്താരയും മകൾ സാവന്‍ ഋതുവും എല്ലായിപ്പോഴും

സമൂഹ മാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. സാവന്റെ കുറുമ്പും കളികളും സിതാര ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സിത്താര പങ്കുവെച്ച പുതിയ റീൽ വീഡിയോ ആണ്. മകൾ സാവന്‍ ഋതുവിനെ തോളിലേറ്റി നിൽക്കുന്ന വീഡിയോ ആണ് വയറൽ ആയിരിക്കുന്നത്. ഇൻഡി ഗംഗയുടെ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സിത്താരയെയും മകളെയുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കൊച്ചി ബോൾഗാട്ടി ഐലൻഡിൽ വച്ച് നടന്ന മ്യൂസിക് പ്രോഗ്രാമിലാണ്

ഇരുവരും പങ്കെടുത്തത്. തോളിലേറ്റിക്കൊണ്ട് പാട്ടിനൊപ്പം ചുവടുവെക്കുന്ന സിത്താര സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നിരവധി ആരാധകരാണ് സിത്താര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. “ദാറ്റ്‌ വാസ് സയൂസ് ഫസ്റ്റ് ഇൻഡി ഗംഗ, വി വേർ ഇൻ മാജിക്കൽ സ്വിങ് ഓഫ് മ്യൂസിക്, ലൈറ്റ് ഹാപ്ലിനെസ് ആൻഡ്‌ ടുഗെതർനെസ്സ്, ബീഹാർട്ട് ദോസ് മോമെന്റ്റ്സ് ഓഫ് ക്രൈസിനസ്, സ്ക്രീമിംഗ് ഹെഡ്,

ബാങ്ങിങ് ഷൗട്ടിംഗ് ” എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന് മനോഹരമായ കുറിപ്പിലൂടെ ജന്മദിനാശംസകൾ നേർന്ന് സിതാര സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സംഗീത ബാൻഡ് ആയ പ്രൊജക്ട് മലബാറിക്കസിലെ അംഗം ശ്രീനാഥിനാണ് സിതാര ഹൃദയം തൊടുന്ന പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിലൂടെ നേർന്നത്. ശ്രീനാഥുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ചും സിതാര കുറിപ്പിൽ പങ്കുവെച്ചിരുന്നു.

Rate this post

Comments are closed.