“നീ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും” മകളുടെ പിറന്നാൾ ദിനത്തിൽ സിത്താരയുടെ വാക്കുക്കൾ വൈറൽ.!! Sithara daughter birthday..

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷണകുമാർ. വളരെ വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ സിത്താരയുടെ പാട്ടിന് ഒരുപാട് ആരാധകരാണുള്ളത്. സിത്താരയുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. താരം എല്ലാം തന്നെ തൻ്റെ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം തൻ്റെ ഇൻസ്റ്റാഗ്രാം വഴി ഇട്ട പോസ്റ്റ് ആണ് വൈറൽ ആയിരിക്കുന്നത്.

തൻ്റെ മകളുടെ പിറന്നാളിന് സിത്താര ഇട്ട പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെട്ടത്. മകൾ സാവൻ ഋതുവിന് മനോഹരമായൊരു പിറന്നാൾ കുറിപ്പാണ് സിത്താര നൽകിയത്. ‘കുഞ്ഞുമണി, നിന്നോട് ചിലത് പറയട്ടെ നീ ഒരു വർഷം കൂടെ വലുതായി, അതുപോലെ നിന്റെ ഹൃദയവും, അത് സ്നേഹം കൊണ്ട് മാത്രം നിറയ്ക്കുക !!! നീ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയായിത്തീരും , അത്രയധികം നീ ആത്മവിശ്വാസം നേടുന്നു,

കൂടുതൽ ശക്തയാകും.സ്നേഹം പകരുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്നേഹിക്കപ്പെടുന്നതിലും നീ സന്തോഷം കണ്ടെത്തുക. സായുവിന് ജന്മദിനാശംസകൾ.മകളുമൊത്തുള്ള ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയിട്ടാണ് സിതാര ഈ കുറിപ്പ് ഇട്ടത്. സിനിമാ മേഖലയിൽ നിന്നുള്ള ഒരുപാട് പേർ സിത്താരയുടെ പൊന്നോമനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഗായിക ജ്യോത്സ്‌ന, ശ്രേയ ജയദീപ്, മിഥുൻ എന്നിവർ അവരിൽ ചിലതാണ്.

മകളെ ചേർത്ത് പിടിച്ച് സിത്താര ഇട്ട ഈ ഫോട്ടോ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആയത്. സിനിമയുമായി ബന്ധപ്പെട്ട നിരവധി പേജുകളിൽ ഇതിനോടകം ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിതാരയെ പോലെ തന്നെ പാട്ടുകളോട് കമ്പമുള്ള ആളാണ് മകൾ സായുവും . മകളുമൊത്ത് പാട്ട് പാടുന്ന വീഡിയോകൾ സിത്താര മുൻപ് പങ്ക് വെച്ചിട്ടുണ്ട്. ഒരു തരത്തിൽ ഒരു കുട്ടി സിത്താര തന്നെയാണ് സായു. സായുവിൻ്റെ ഒൻപതാം പിറന്നാളാണ് ഇത്. സിതാരയ്ക്ക് ഒപ്പം തന്നെ ആരാധകരുള്ള മിടുക്കിയാണ് മകളും.

Comments are closed.