വിവാഹം കഴിഞ്ഞ് 15 വർഷമായിരിക്കുന്നു.!! വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ അറിയിച്ച് പിന്നണി ഗായിക സിതാര കൃഷ്ണകുമാറും ഭർത്താവ് ഡോക്ടർ സജീഷും.!! Sithara and Husband Celebrate 15th Wedding Anniversary

മലയാളികൾ ഹൃദയത്തോട് ചേർത്ത് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച വ്യക്തിത്വമാണ് സിതാര കൃഷ്ണകുമാറിന്റേത്. പിന്നണിഗായിക, കമ്പോസർ, ഡാൻസർ എന്നീ നിലകളിലെല്ലാം താരം സജീവസാന്നിധ്യമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലും ക്ലാസിക്കൽ മ്യൂസിക്കിലും, ഗസലിലും തന്റെതായ കഴിവുകൊണ്ട് ഉന്നതങ്ങളിൽ എത്തിയ വ്യക്തിത്വം. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിതാരയുടെ പാട്ടുകൾ കേൾക്കാൻ ആരാധകർ കാത്തിരിക്കുകയാണ്. സംഗീതത്തിലെ മാസ്മരികത ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ സ്പർശിക്കുന്നു.

നിരവധി അവാർഡുകൾ ആണ് ഇതിനോടകം തന്നെ സിതാര സ്വന്തമാക്കിയിട്ടുള്ളത്.. ഇന്ത്യൻ ഫോക്ക് സംഗീതത്തിൽ നിരവധി ഗാനങ്ങൾ പാടുകയും അവയെല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. സ്റ്റേജ് ഷോകളിലും ടിവി പ്രോഗ്രാമുകളിലും സോഷ്യൽമീഡിയയിലും താരം സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ സിതാര മടിക്കാറില്ല ഇപ്പോഴിതാ സിതാരയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞ് 15 വർഷം കഴിഞ്ഞിരിക്കുന്നു.

വിവാഹ വാർഷികവും ആയി ബന്ധപ്പെട്ടാണ് പുതിയ പോസ്റ്റ് വൈറലായിരിക്കുന്നത്. പരസ്പരം ആശംസകൾ നേർന്നുകൊണ്ട് ഇരുവരും പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഡോക്ടർ സജീഷിനും മക്കൾക്കുമൊപ്പം ഉള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് വിവാഹവാർഷിക ചിത്രം സിതാര പങ്കുവെച്ചിരിക്കുന്നത്. സിതാരക്കൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ ചേർത്തൊരുക്കിയ വീഡിയോ ആശംസ ആയി ഒരുക്കിയിരിക്കുകയാണ് സജീഷ് വാർഷികാശംസകൾ പങ്കുവെച്ചിരിക്കുന്നത്.

‘ ഒറ്റ നോട്ടത്തിലൂടെ നീയെന്റെ രൂപവും സ്വത്വവും കവർന്നെടുത്തു.അജ്ഞാതമായ എന്തൊക്കെയോ നീ ഒറ്റ നോട്ടത്തിലൂടെ പറഞ്ഞു തന്നു. സ്നേഹത്തിന്റെയും ഭക്തിയുടേയും വീഞ്ഞു കുടിപ്പിച്ച് ഒറ്റ നോട്ടത്തിലൂടെ നീ എന്നെ മത്തുപിടിപ്പിച്ചു “പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗായകൻ അമീർ ഖുസ്റോയുടെ
വിഖ്യാതമായ ഈ വാക്കുകൾ കുറിച്ച് കൊണ്ടാണ് സജീഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Comments are closed.