ലാളിത്യം തുളുമ്പുന്ന അതിമനോഹരമായ വീട്.!! Single Storey Home Tour

25 ലക്ഷം രൂപയ്ക്ക് 1350 ചതുരശ്ര അടിയുള്ള അതിമനോഹരമായ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് കിടപ്പ് മുറികൾ, രണ്ട് ഹാളുകൾ, അടുക്കള തുടങ്ങി അതിമനോഹരമായ വീടാണ് നോക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ തുറന്ന സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. പടികളിൽ ഗ്രാനൈറ്റ്സും, ടൈൽസുമാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൽ വാതിലുകളാണ് പ്രധാന വാതിലിൽ കാണാൻ സാധിക്കുന്നത്.

ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ സീലിംഗ് വർക്സ് കാണാം. കൂടാതെ വലിയയൊരു ലിവിങ് ഏരിയയും നമ്മൾക്ക് കാണാം. എൽ ആകൃതിയിലുള്ള സോഫകളാണ് ലിവിങ് ഏരിയയിൽ ഒരുക്കിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്ന് ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും, ഡൈനിങ്‌ ഹാളും കാണാൻ കഴിയുന്നതാണ്. നല്ലൊരു പ്രൈവസി അടങ്ങിയതും ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളുമാണ് ഇവിടെ ഒരുക്കിട്ടുള്ളത്.

ഈ വീട്ടിലെ മൂന്ന് കിടപ്പ് മുറികളും ബാത്രൂം അറ്റാച്ഡാണ്. അതുമാത്രമല്ല മൂന്ന് കിടപ്പ് മുറികളും ഏകദേശം ഒരുപോലെ തന്നെയാണ്. കിടപ്പ് മുറികൾ പരിശോധിക്കുമ്പോൾ അത്യാവശ്യം സ്പേസ് അടങ്ങിയതാണ്. അതുമാത്രമല്ല മനോഹരമായിട്ടാണ് മുറികൾ ഒരുക്കിട്ടുള്ളത്. ഇനി അടുക്കള കൂടുതലായി അടുത്തറിയുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ്സ് കോമ്പിനേഷനിൽ കബോർഡുകൾ നൽകിട്ടുണ്ട്. മറ്റ് വീടുകളിൽ കാണാവുന്ന സാധാരണ ഗതിയിലാണ്

ഇവിടെ അടുക്കളയും നിർമ്മിച്ചിരിക്കുന്നത്.സ്റ്റയർ കയറി ടെറസിൽ എത്തുമ്പോൾ നല്ലൊരു വ്യൂയാണ് കാണാൻ കഴിടുന്നത്. ടൈൽസുകൾ ഉപയോഗിച്ചാണ് പടികൾ നിർമ്മിച്ചിരിക്കുന്നത്. അതും ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ്. വീടിന്റെ ചുറ്റും ഒരുപാട് ചെടികളും മരങ്ങളും അടങ്ങിയ സ്ഥലമാണ് കാണാൻ കഴിയുന്നത്. രാത്രി സമയമാകുമ്പോൾ ലൈറ്റുകൾ കൊണ്ട് വീട് കൂടുതൽ മനോഹരമാക്കിരിക്കുന്നതായി കാണാം.video credit:Nishas Dream World

Rate this post

Comments are closed.