അവാർഡിനെക്കാളും സന്തോഷം നൽകിയ വെള്ളിയാഴ്ച്ചയെ ഓർമ്മിച്ചു ഗായകൻ വേണുഗോപാൽ.!! Singer Venugopal recalled the Friday that more happiness than the award Malayalam

Singer Venugopal recalled the Friday that more happiness than the award Malayalam: ” സത്യം പറഞ്ഞാൽ അപ്പോൾ മനസ്സിൽ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീർച്ച. പൂർണ്ണത നിറഞ്ഞ ഒരു പാട്ടിനോ , ഏതൊരവാർഡിനോ അതിന് പകരമാകില്ല” മറക്കാനാവാത്ത ഒരു വെള്ളിയാഴ്ചയുടെ ഓർമ്മ പുതുക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായകൻ ജി. വേണുഗോപാൽ . അദ്ദേഹത്തിന്റെ ഭാര്യ രശ്മി പാലക്കാട്ടെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായ സമയം. ഗായിക സുജായും വേണുഗോപാലും

ചേർന്ന് എറണാകുളത്ത് ഒരു ഫണ്ട് റയിസിങ്ങിന്റെ ഭാഗമായി ഗാനമേളയ്ക്ക് പാട്ടു പാടുകയായിരുന്നു. ഭാര്യ രശ്മിയാണെങ്കിലോ ഏതു നിമിഷവും പ്രസവിക്കും എന്ന അവസ്ഥയിലും . അദ്ദേഹം കൊച്ചിക്കു വന്ന് നേരത്തെ പാടാമെന്നേറ്റ ഗാനമേളക്കു പങ്കെടുത്തു. ഭാര്യക്ക് പ്രസവ വേദന, ഭർത്താവിനു ഗാനമേള. അന്നേ ദിവസം വൈകുന്നേരം അടുത്ത ബന്ധു വഴി ഒരാൺ കുഞ്ഞ് ജിനിച്ചു എന്ന വിവരം കിട്ടി. ഉടൻ സ്റ്റേജിൽ അനൗൺസ് ചെയ്തു.

അപ്പോൾ തന്നെ നീണ്ട കയ്യടികൾക്കും ആരവങ്ങൾക്കുമിടയിൽ ‘രാരീരാരീരം’ എന്ന പാട്ടുപാടണം എന്ന ആവശ്യമുയർന്നു. അങ്ങനെ ആ പരിപാടി താരാട്ടിൽ അവസാനിച്ചു. തൊട്ടടുത്ത ദിവസം , സെപ്റ്റംബർ 29/1991 തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയും , ഗാനമേളയും (താനേ പൂവിട്ട മോഹം ) . അങ്ങനെ മകൻ ജനിച്ച് കൃത്യം രണ്ടു ദിവസം കഴിഞ്ഞാണ് അവനെയും ഭാര്യയെയും കാണാൻ ആശുപത്രിയിൽ പോയത് .

അവളുടെ മുഖത്ത് ദേഷ്യവും അമർഷവുമായിരുന്നെന്ന് ഇന്നലെ കഴിഞ്ഞ പോലെ അദ്ദേഹമോർക്കുന്നു. താമസിയാതെ കഴുത്തു വരെ മൂടി പുതച്ചു കിടക്കുന്ന പുതിയ അതിഥിയെ നോക്കി . ആ അച്ഛൻ മകനെ ആദ്യമായി കണ്ടത് വിവരിക്കുന്നത് ഇങ്ങനെ ” സത്യം പറഞ്ഞാൽ അപ്പോൾ മനസ്സിൽ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീർച്ച പൂർണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊര വാർഡിനോ അതിന് പകര മാകില്ല.”

Rate this post

Comments are closed.