ശ്രീനാഥിന് ഇത് ജീവിതത്തിൽ പുതിയ തുടക്കം; വിവാഹ വേദി ഇളക്കിമറിച്ച് ബിഗ് സ്ക്രീൻ താരങ്ങൾ.!! Singer Sreenadh Marriage Malayalam

Singer Sreenadh Marriage Malayalam: മലയാള ടെലിവിഷനിൽ ഒരുകാലത്ത് ഏറെ പ്രകമ്പനം സൃഷ്ടിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ. രഞ്ജിനി ഹരിദാസ് അവതാരികയായി എത്തിയ പരിപാടിയിലൂടെ അമൃത, നജീം അർഷാദ്, ശ്രീനാഥ് തുടങ്ങി ഒട്ടനവധി പ്രഗൽഭരായ ഗായകരെ മലയാളക്കരയ്ക്ക് നേടിയെടുക്കുവാൻ കഴിഞ്ഞു. പല സീസണുകളിലായി ജൈത്രയാത്ര തുടർന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ അതിൻറെ ഓരോ എപ്പിസോഡും വളരെയധികം വ്യത്യസ്തതയിലൂടെ ആയിരുന്നു കടന്നുപോയത്. അവതരണത്തിലും ജഡ്ജിന്റെ സംസാരത്തിലുള്ള വൈവിധ്യവുമൊക്കെ എല്ലാകാലത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ഷോയുടെ നാലാം ഭാഗത്തിൽ മത്സരാർത്ഥിയായി പങ്കെടുത്ത,വിജയ്‌യുടെ ഡൈ ഹാർട്ട് ആരാധകനായ മെലിഞ്ഞ പയ്യന്നനായ ശ്രീനാഥിനെ അത്ര പെട്ടെന്ന് ഒന്നും മലയാളികൾ മറക്കില്ല. നൂറിൽ നൂറ് മാർക്ക് നേടിയ ഒട്ടനവധി പ്രകടനങ്ങൾ ശ്രീനാഥ് സ്റ്റാർ സിംഗറിന്റെ വേദിയിൽ കാഴ്ചവച്ചു. ഒരൊറ്റ എലിമിനേഷനിലും കയറാതെ ഫൈനൽ റൗണ്ടിൽ എത്തിയ മത്സരാർത്ഥി കൂടിയായിരുന്നു ശ്രീനാഥ്. ഇപ്പോൾ താരം വിവാഹിതനായ വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഗായകൻ എന്നതുപോലെ തന്നെ സംഗീത സംവിധായകൻ എന്ന നിലയിലും ശ്രീനാഥ് കഴിവ് തെളിയിച്ച് കഴിഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിൻറെ മകൾ അശ്വതിയെയാണ് ശ്രീനാഥ് വിവാഹം കഴിച്ചത്. കുട്ടനാടൻ ബ്ലോഗ്, മേം ഹും മൂസ തുടങ്ങിയ നിരവധി സിനിമകളുടെ സംഗീത സംവിധായകനായി ഇതിനോടകം ശ്രീനാഥ് തിളങ്ങിക്കഴിഞ്ഞു. വിവാഹ വാർത്തയ്ക്ക് പുറമേ ഇപ്പോൾ ശ്രീനാഥിന്റെ വിവാഹത്തിന് പങ്കെടുത്ത താര നിരയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ജയറാം, സിദ്ദിഖ്, മണിയൻപിള്ള രാജു, അനു സിത്താര, ഗായിക രഞ്ജിനി, അവതാരിക രഞ്ജിനി ഹരിദാസ്, നമിതാ പ്രമോദ്, മമ്ത മോഹൻദാസ്, ഇന്ദ്രൻസ് തുടങ്ങി മലയാള സിനിമയിലെ

വലിയ ഒരു താരനിര തന്നെയാണ് ശ്രീനാഥിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു ശ്രീനാഥിന്റെ വിവാഹ വേദി. ടെലിവിഷൻ പരമ്പരയിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന ചിപ്പി, ടോവിനോയും കുടുംബവും അടങ്ങുന്ന വലിയ താരനിരയുടെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനു താഴെയായി നിരവധിപേർ ശ്രീനാഥിന് വിവാഹമംഗളാശംസകളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

Rate this post

Comments are closed.