31 ലക്ഷം രൂപയ്ക്ക് 7 സെന്റ് സ്ഥലത്ത് ഒരു വീട് .!! വളരെ സിമ്പിൾ ഡിസൈനോട് കൂടിയ ആകർഷണീയമായ നിർമിതി.!! Simple And Attractive Design Home Tour

31 ലക്ഷം രൂപയ്ക്ക് 1800 സ്ക്വയർ ഫീറ്റിൽ മനോഹരമായ ഒരു വീട്. 7 സെന്റ് സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് ഗേറ്റ് ആണ് വീടിനുള്ളത് ഒന്ന് സ്ലൈഡിങ് ആണ് മറ്റൊന്ന് നോർമൽ ഗേറ്റും.വീടിന് ചെറിയൊരു സിറ്റൗട്ട് കൊടുത്തിരിക്കുന്നു സിംഗിൾ ഡോറാണ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്.ഡോർ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഹാൾ ആണ് കാണുന്നത് ഇവടെ സെറ്റി അറേഞ്ച് ചെയ്തിരിക്കുന്നു.

കൂടാതെ ഒരു ദിവാൻ കോട്ടുമുണ്ട് .ഹാളിന്റെ ചുമരിലായാണ് ടിവി യൂണിറ്റ് പ്രൊവൈഡ് ചെയ്തിരിക്കുന്നത് ലിവിങ് ഹാളിനെയും ഡൈനിങ് ഹാളിനെയും വേർതിരിക്കുന്നതിന് വേണ്ടി ഒരു പാർട്ടീഷൻ കൊടുത്തിരിക്കുന്നു. ഡൈനിങ് ഹാളിൽ ആറുപേർക്ക് ഇരൂന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലുള്ള അറേഞ്ച് മെന്റ് ആണ് ചെയ്തിരിക്കുന്നത്. ഇതിന്റെ കോർണറിൽ ആയി ഒരു വാഷ് ഏരിയ കൊടുത്തിരിക്കുന്നു.

ഡൈനിങ്ങ് ഹാളിൽ നിന്നും തന്നെയാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത്. ഇവിടെ രണ്ട് കിച്ചൺ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് ഫസ്റ്റ് കിച്ചൺ മെയിൻ കിച്ചൺ അതിനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും കൊടുത്തിരിക്കുന്നു. കിച്ചണിൽ ആവശ്യത്തിനുള്ള കബോർഡ് വർക്കുകൾ ചെയ്തിരിക്കുന്നു. താഴെയുള്ളത് രണ്ടു ബെഡ്റൂമുകളാണ് ഒന്ന് മാസ്റ്റർ ബെഡ്റൂമാണ്.

ഇത് വളരെ വിശാലമായതാണ് താഴെയുള്ള രണ്ട് ബെഡ്റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്. ഫസ്റ്റ് ഫ്ലോറിൽ എത്തുമ്പോൾ ഒരു ഗസ്റ്റ് ലിവിങ് ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നു. ഇവിടെയുള്ളത് ഒരു ബെഡ്റൂമാണ് അറ്റാച്ച്ഡ് തന്നെയാണ് കൊടുത്തിരിക്കുന്നത്. പിന്നെയുള്ളത് ഒരു ബാൽക്കണി ആണ്. വീടിന് വളരെ മനോഹരമാക്കുന്ന തരത്തിലുള്ള ഡിസൈനുകളാണ് കൊടുത്തിരിക്കുന്നത്. video credit :Nishas Dream World

Comments are closed.