“കെപിഎസി ലളിത മൺമറഞ്ഞിട്ട് ഇന്നേക്ക് 16 ദിവസം”.. അമ്മയുടെ ഓർമ്മ കുടീരത്തിന്റെ ചിത്രം പങ്കുവെച്ച് മകൻ സിദ്ധാർഥ് ഭരതൻ.!! Sidharth Bharathan shares a post about KPAC Lalitha
മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയും സിനിമകളിലെ സജീവസാന്നിധ്യവുമായ വ്യക്തിത്വമായിരുന്നു കെ പി എ സി ലളിതയുടെത്. ഇന്നേക്ക് നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 ദിവസം കഴിഞ്ഞിരിക്കുന്നു. അഭിനയ മികവുകൊണ്ട് സിനിമാലോകത്തെ കൊടുമുടിയിലേക്ക് ഉയർത്താൻ സഹായിച്ച ഒരു കൂട്ടം കഥാപാത്രങ്ങളെ താരം നമുക്കായി തന്നു. 2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിരുന്നു.
തോപ്പിൽ ഭാസിയാണ് മഹേശ്വരി അമ്മയ്ക്ക് കെപിഎസി ലളിത എന്ന നാമം നൽകിയത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ
550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആയിരുന്ന ഭരതനായിരുന്നു കെപിഎസിയുടെ ഭർത്താവ്. ശ്രീക്കുട്ടി,ചലചിത്ര അഭിനേതാവായ സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മക്കൾ. ഇപ്പോൾ എല്ലാവരുടെയും കണ്ണും മനസ്സും നിറക്കുന്നത് മൺമറഞ്ഞുപോയ നമ്മുടെ
പ്രിയ താരത്തിന്റെ ഓർമ്മകളുടെ പങ്കുവെക്കൽ ആണ്. മകൻ സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ച അമ്മയുടെ ഓർമ്മ കുടീരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമ്മ എന്ന് മാത്രം ക്യാപ്ഷൻ ഇട്ടാണ് സിദ്ധാർത്ഥ് ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ എങ്കക്കട്ടെ വീട്ടുവളപ്പിൽ ആണ് ഈ ഓർമ്മ കുടീരം നിലനിൽക്കുന്നത്.
View this post on Instagram
View this post on Instagram
Comments are closed.