തമിഴ് സിനിമാസ്വാദകരുടെ പ്രിയതാരമായ കാർത്തി തന്റെ പ്രിയപ്പെട്ട ഗിത്താർ എൻ എഫ് ടി യിലേക്ക് ഡൊണേറ്റ് ചെയ്യുന്നു.!! ശ്യാമിലിയുടെ കരവിരുതിൽ മനോഹരമായ ഗിത്താറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു.!! Shyamili’s Beautiful Handiwork Of Karthi’s Guitar

തമിഴ് സിനിമ മേഖലയിൽ തന്റേതായ കഴിവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കാർത്തി. നല്ലൊരു നടൻ മാത്രമല്ല പിന്നണിഗായകൻ കൂടിയാണ് താരം. ഇതിനോടൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും മലയാളത്തിലും തമിഴിലും മറ്റുമായി നിരവധി ആരാധകരെ വാരി കൂട്ടുകയും ചെയ്തു. 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് കാർത്തി കടന്നുവരുന്നത്. ആയിരത്തിൽ ഒരുവൻ,

സെൽവരാഘവൻ, തോഴ, കൈതി, തമ്പി, വിരുമാൻ, പയ്യ,കോ, അലക്സ് പാണ്ഡ്യൻ, മദ്രാസ്, കൊമ്പൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി. ഏറ്റവും ഒടുവിലായി കാർത്തിയുടെതായി പുറത്തിറങ്ങിയ ചിത്രമാണ് പൊന്നിയന്‍ സെല്‍വൻ. ഇതൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ ചിത്രത്തിൽ കാർത്തി പ്രധാന കഥാപാത്രമായാണ് എത്തിയിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോൾ ഇതാ കാർത്തിയുടെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടിയും ,

കലാകാരിയുമായ ശ്യാമിലി യോടൊപ്പം ഉള്ള ചിത്രമാണിത്.നല്ലൊരു കലാകാരിയും നടിയും പോലെ തന്നെ നല്ലൊരു മോഡലും കൂടിയാണ് താരം.പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന്റെ താഴെയായി ഇങ്ങനെ കുറിച്ചിരിക്കുന്നു. “We are super excited to announce our first and NFT collection in collaboration with indiaswasted”കാർത്തിക്ക് ആദ്യമായി തന്റെ അമ്മ സമ്മാനിച്ച പഴയ ഗിത്താർ വർഷങ്ങളായി കാർത്തി സൂക്ഷിച്ചു പോന്നിരുന്നു. ഈ ഗിത്താറിൽ ആണ് ശ്യാമിലി മനോഹരമായി ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്. ഗിത്താർ കാർത്തി ഡൊണേറ്റ് ചെയ്തതാണ്. ആരുടെയെങ്കിലും വീട്ടിൽ ഇത് ഭംഗിയോടെ ഇരിക്കട്ടെ എന്നാണ് കാർത്തി പറയുന്നത്. എനിക്കിവിടെ പിടിക്കാത്തത് ഇവിടുത്തെ വെയിലും അതുപോലെതന്നെ ഇവിടെയുള്ള മാലിന്യങ്ങളുമാണ്. അപ്പോഴാണ് മാലിന്യങ്ങൾ ഏറ്റെടുക്കുന്ന കമ്പനിയെ പരിചയപ്പെടുന്നത്.അവർ വെയ്സ്റ്റിനെ വാല്യു ആക്കി മാറ്റുന്നു.

നമ്മുടെ വീട്ടിലുള്ള എല്ലാ പ്ലാസ്റ്റിക്കുകളെയും റീസൈക്കിൾ ചെയ്ത് ഉപയോഗപ്രദമാക്കി ഇവർ മാറ്റുന്നു. അങ്ങനെ പറഞ്ഞപ്പോഴാണ് അവർ പറയുന്നത് നിങ്ങൾക്ക് എന്തെങ്കിലും പ്രഷ്യസ് ആയിട്ടുള്ള ഒരു സാധനം ഞങ്ങൾക്ക് തരൂ.എന്ന് അവർ പറയുന്നത്. അപ്പോഴാണ് 10 വയസ്സിൽ അമ്മ വാങ്ങി തന്ന ഗിത്താറിനെ കുറിച്ച് എനിക്ക് ഓർമ്മ വന്നത്. പഠിച്ചെങ്കിലും പിന്നീട് ടച്ച് വിട്ടുപോയി പക്ഷേ ആ ഗിത്താർ 40 വർഷമായി എന്നും എന്റെ കൂടെ ഉണ്ടായിരുന്നു. അത് ഞാൻ കളഞ്ഞില്ല അത് ഞാൻ അവർക്ക് സമ്മാനിച്ചു.അത് മറ്റൊരാളുടെ വീട്ടിൽ മനോഹരമായ ഇരിക്കട്ടെ. എന്ന് കാർത്തി പറയുന്നു. തന്റെ കൈപ്പടയിൽ ഒരു ഒപ്പും ചേർത്താണ് ഗിത്താർ കാർത്തി ഡൊണേറ്റ് ചെയ്തിരിക്കുന്നത്.

Comments are closed.