വീണ്ടും ലൈവിൽ വന്ന് ദുരനുഭവം പറഞ്ഞ് ശ്രേയ ജയദീപ്.. ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പറഞ്ഞു താരം ലൈവിൽ.!!

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ജയ്ദീപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ‘എന്നോ ഞാനെന്‍റെ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചു കൊണ്ടാണ് ശ്രേയ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺ സിംഗർ എന്നീ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രേയ ആദ്യമായി തന്റെ മികവ് പുലർത്തിയത്.

തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ആയി എന്ന വാർത്തയുമായി കുറച്ചു ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിൽ ഒരു ലൈവുമായി തരാം എത്തിയിരുന്നു. ഹാക്ക് ആയിപോയ യൂട്യൂബ് ചാനലിന് പകരം പുതിയ ഒരു യൂട്യൂബ് തുടങ്ങാൻ പോകുകയാണ് എന്നും പറഞ്ഞു കൊണ്ടാണ് താരം എത്തിയത്. എന്നാൽ ഇപ്പോഴിതാ തന്റെ ഹാക്ക് ആയ ചാനൽ തിരിച്ചു കിട്ടിയ സന്തോഷ വർത്തയുമായാണ് ശ്രേയ എത്തിയിരിക്കുന്നത്.


ഫേസ്ബുക്ക്, ഇൻസ്റാഗ്രാമിലൂടയാണ് താരം ഈ ഒരു സന്തോഷം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇതിനായി സഹായിച്ച എല്ലാവര്ക്കും സപ്പോർട്ട് നൽകിയ ലക്ഷ്മി നക്ഷത്ര തുടങ്ങിയവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം ഈ വീഡിയോയിലൂടെ ലൈവിൽ എത്തിയത്.

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ‘എന്നോ ഞാനെന്‍റെ’ എന്നു തുടങ്ങുന്ന ഗാനം, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഒപ്പം എന്ന ചിത്രത്തിലെ മിന്നും മിന്നാമിനുങ്ങേ എന്നീ രണ്ടു ഗാനങ്ങളും ആലപിച്ചു കൊണ്ടാണ് ശ്രേയ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ഡപ് ഡപ് ഗാനവും വളരെയധികം ഹിറ്റായി മാറിയിരുന്നു.

Comments are closed.