ഹിമാലയത്തിലേക്കൊരു യാത്ര; മഞ്ഞു മൂടിയ കേദാർനാഥിന് താഴെ നിന്ന് റിപ്പോർട്ടർ ശോഭന….| Shobana From Himalaya Malayalam

Shobana From Himalaya Malayalam: കേരള തനിമയും മുഖശ്രീയും ഒത്തിണങ്ങിയ നായികയാണ് ശോഭന. നൃത്തം ജീവിതമായി കാണുന്ന ശോഭന പകരം വെയ്ക്കാനില്ലാത്ത മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. സിനിമയിൽ നിന്നും നീണ്ടൊരു ബ്രേക്ക്‌ എടുത്തെങ്കിലും താരം ഇന്നും പ്രേക്ഷകർക്ക് പ്രയങ്കരിയാണ്. അഭിനയിച്ചു അനശ്വരരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ അവർ ഇന്നും സജീവമാണ്.

ചെന്നൈയിൽ കലാർപ്പണ എന്ന ഡാൻസ് സ്കൂൾ നടത്തുന്ന ശോഭന ഒരു നൃത്ത കോറിയോഗ്രാഫർ കൂടിയാണ്. 2 തവണ ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയ നടിയുടെ സിനിമയിൽ നിന്നുള്ള വിട്ട്നിൽക്കലിൽ ആരാധകർക്ക് പരിഭവമുണ്ട്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ കേദാർനാദ് ക്ഷേത്രത്തിലേക്കുള്ള വഴി മധ്യേ മഞ്ഞിൽ കുടുങ്ങിയ തന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരം. സ്വെറ്ററും ഷാളുമൊക്കെയിട്ട് മൂടി പുതച്ചു നിന്ന് സെൽഫി വീഡിയോ പകർത്തിയാണ് പങ്ക് വെച്ചത്.

ദൂരെ ഒരു ചെറിയ സ്വർണ്ണപൊട്ട് പോലെ കാണുന്ന ക്ഷേത്രം ചൂണ്ടിക്കാട്ടി. ഹെലികോപ്റ്റർ എത്തി തന്നെയും കൂടെ സംഘത്തിൽ ഉള്ളവരെയും കൊണ്ട് പോകാൻ എത്താറായപ്പോൾ മഞ്ഞു മൂടിയതിനെയും യാത്ര തടസപ്പെട്ടത്തിനെയും കുറിച് ഒരു ന്യൂസ്‌ റിപ്പോർട്ടറെ പോലെ പറയുന്ന വീഡിയോയുടെ ഒടുവിൽ ഇപ്പോൾ എന്റെ സംസാരം ന്യൂസ്‌ റിപ്പോർട്ടറെപ്പോലെ ആണെന്നും താരം തന്നെ പറയുന്നുണ്ട്. വീഡിയോ കാണുമ്പോൾ പ്രദേശത്തെ മഞ്ഞും കാറ്റുമെല്ലാം കാണുന്നവർക്ക് കൂടി ഫീൽ ചെയ്യുന്നുണ്ട്.

ഹിമാലയത്തിൽ ഗർവാൾ പ്രവിശ്യയിലാണ് ശിവ ക്ഷേത്രമായ കേദരനാഥ് സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മാസം മുതൽ നവംബർ മാസം വരെയാണ് അങ്ങോട്ടുള്ള യാത്രയ്ക്ക് അനുയോജ്യം.മന്ദാകിനി നദിയുടെ മനോഹരിതയാണ് കേദാർ നാഥ് ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണം.ശൈത്യകാലത് ക്ഷേത്രത്തിലെ മൂർത്തിയുടെ വിഗ്രഹം ഉഖിമടിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ കൊണ്ട് വന്നാണ് പൂജിക്കുന്നത്. മഞ്ഞു പുതച്ച ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ കേദാർനാഥിന്റെ ഇത് വരെ കാണാത്ത വ്യൂ പങ്ക് വെച്ചതിനു താരത്തിന് നന്ദി പറയുകയാണ് ആരാധകർ.

Rate this post

Comments are closed.