ശിവനും അഞ്ജലിയും ഇനി പ്രണയമഴയിൽ നനയുന്നു 🥰🥰 എല്ലാം ഉപേക്ഷിച്ച് സാന്ത്വനം വീട്ടിലേക്ക് മടങ്ങാനൊരുങ്ങി ഹരി.. തമ്പി വെറുതെയിരിക്കുമോ.!! ഇനി സംഭവിക്കുന്നതാണ് യഥാർത്ഥ ട്വിസ്റ്റ് 🔥🔥

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. ഒരു ഇടത്തരം കുടുംബത്തിലെ വിശേഷങ്ങളാണ് സീരിയലിൽ കാണിക്കുന്നത്. സാധാരണ സീരിയലുകളിൽ ഉള്ളതുപോലെ അമ്മായിയമ്മപ്പോരോ കണ്ണീർനാടകങ്ങളോ ഇല്ലായെന്നതാണ് സാന്ത്വനത്തെ മറ്റുപരമ്പരകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പരമ്പരയിലെ ഇപ്പോഴത്തെ വിശേഷം ശിവനും അഞ്ജലിക്കും ഇടയിലുള്ള മഞ്ഞൊക്കെ


ഉരുകി ഇരുവർക്കും ഇടയിൽ പ്രണയത്തിന്റെ പൂമഴ പെയ്തൊഴുകാൻ തുടങ്ങി എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇരുവരുടെയും പ്രണയം പൂർണമായും വരച്ചുകാട്ടുന്ന തരത്തിലുള്ള രംഗങ്ങളാണ് സീരിയലിൽ ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന കഴിഞ്ഞ എപ്പിസോഡിലെ രംഗം പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. ബൈക്കിൽ മടങ്ങവേ ശിവൻ വണ്ടിയെടുക്കാൻ വൈകുമ്പോൾ കാരണമെന്തെന്ന് ചോദിക്കുന്ന അഞ്ജുവും അങ്ങോട്ടുപോകുമ്പോൾ കൈമുന്നിലോട്ടിരുന്ന ആൾക്ക് ഇപ്പൊ

എന്തുപറ്റി എന്ന് ചോദിക്കുന്ന ശിവനും പ്രേക്ഷകരെ ഒരേ സമയം ആഹ്ളാദത്തിലാഴ്ത്തുകയും പൊട്ടിചിരിപ്പിക്കുകയും ചെയ്തിരുന്നു. സീരിയലിന്റെ ഏറ്റവും പുതിയ പ്രൊമോയിൽ ആ യാത്രയെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതാണ് കാണിക്കുന്നത്. അതേ സമയം തമ്പിയുടെ വീട്ടിൽ വീർപ്പുമുട്ടുന്ന ഹരിയേയും പ്രോമോ വിഡിയോയിൽ കാണാം. അപർണയാകട്ടെ വല്ലാത്ത സന്തോഷത്തിലാണ്. തമ്പി വാങ്ങിക്കൊടുത്ത ബൈക്കിൽ അപർണയെയും കൊണ്ട് യാത്ര തിരിക്കേണ്ടി വരുന്ന ഹരിയുടെ പെടാപ്പാടാണ് ഇപ്പോൾ സാന്ത്വനം പ്രേക്ഷകർക്കിടയിൽ ചർച്ച.

തമ്പിയുടെ ഒരു സമ്മാനവും ഹരിയെ തൃപ്തിപ്പെടുത്തുന്നില്ല. ഒടുവിൽ സ്വർണമാലയും ചെയിനുമെല്ലാം ഊരിവെച്ച് രാത്രിയിൽ അപർണ ഉറങ്ങിക്കിടക്കുന്ന സമയം റൂം വിട്ട് പുറത്തേക്കിറങ്ങുന്ന ഹരിയെക്കാണിച്ചുകൊണ്ടാണ് പുതിയ പ്രോമോവീഡിയോ അവസാനിക്കുന്നത്. പരമ്പരയുടെ ഓരോ എപ്പിസോഡും സോഷ്യൽ മീഡിയയിലും ഫാൻസ്‌ ഗ്രൂപ്പുകളിലും ചർച്ചയാവുകയാണ്.ഹരിയുടെ വീർപ്പുമുട്ടലും അപർണയുടെ അമിതാഹ്ലാദവുമെല്ലാം ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്താണെങ്കിലും അപർണ തമ്പിയുടെ അടുത്ത് നിന്നോട്ടെ, ഹരി തിരിച്ച് സാന്ത്വനത്തിൽ എത്തിയാൽ മതി എന്ന നിലപാടിലാണ് ആരാധകർ.

Comments are closed.