‘പൊരുത്തം എന്നു പറഞ്ഞാല്‍ ഇതാണ്’ ഡാന്‍സ് വീഡിയോ പങ്കുവെച്ച് ശില്‍പ ബാല.!! Shilpa Bala Dance Video Goes Viral

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ രണ്ടു താരങ്ങളാണ് ശില്‍പ ബാലയും മൃദുല മുരളിയും ഇരുവരുടേയും വീഡിയോകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് അതില്‍ മിക്കതും വൈറലാകാറുമുണ്ട്. ഇവര്‍ രണ്ടുപേര്‍ മാത്രമല്ല മലയാളികളുടെ പ്രിയതാരം ഭാവനയും ഇവര്‍ക്കൊപ്പമുണ്ട്. ഇവര്‍ ഒന്നിച്ചുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഈ അടുത്ത് ഹിറ്റ്‌ലറിലെ ഗാനത്തിന് ചുവടു വെച്ചുള്ള ഇവരുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഒരു പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് ശില്‍പ ബാലയും മൃദുല മുരളിയും.രണ്ടുപേരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പൊരുത്തം എന്നു പറഞ്ഞാല്‍ ഇതാണ് എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യത്യസ്തമായ പാട്ടുകള്‍ക്കൊപ്പം കണ്ണ് കെട്ടി ഒരേ രീതിയില്‍ ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. ഇതില്‍ രണ്ടുപേരും ഒരുപോലെ തന്നെയാണ് ഡാന്‍സ് ചെയ്യുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോ താഴെ വന്നു കൊണ്ടിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ശില്‍പയ്ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എ എം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Comments are closed.