ഞാനെൻറെ സ്വകാര്യതയെ ഇഷ്ടപ്പെടുന്നു.. 86ആം വയസ്സിലും ജീവിതം ആസ്വദിച്ച് സുബ്ബലക്ഷ്മി; വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്..! “She Is Very Vibrant” Sowbhagya Venkitesh Latest Instagram Post Malayalam

“She Is Very Vibrant” Sowbhagya Venkitesh Latest Instagram Post Malayalam: മലയാളികൾക്ക് എന്നും പ്രിയങ്കരരായ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റെ. ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതയായ സൗഭാഗ്യ, താരാ കല്യാണിന്റെ മകൾ ആണെന്ന് തുടക്കകാലത്ത് മലയാളികൾക്ക് അറിയില്ലായിരുന്നു. പിന്നീട് അമ്മയും മകളും ഒന്നിച്ച് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ഇരുവരും ആത്മയും മോളും ആണ് എന്ന് എല്ലാവരും അറിഞ്ഞത്. പിന്നീട് താരയ്ക്ക് ഇഷ്ടപ്പെട്ട വിദ്യാർത്ഥി തന്നെ മരുമകനായും ജീവിതത്തിൽ എത്തപ്പെടുകയായിരുന്നു. ചക്കപ്പഴം എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ സുപരിചിതനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയെ വിവാഹം കഴിച്ചിരിക്കുന്നത്. സൗഭാഗ്യക്കൊപ്പം തുടക്കകാലത്ത് അർജുനും ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുനെ ആരാധകർ അടുത്തറിഞ്ഞത്. കല്യാണരാമൻ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത സുബ്ബലക്ഷ്മിയാണ് സൗഭാഗ്യയുടെ മുത്തശ്ശി. മുത്തശ്ശിയെ പറ്റി പറയുമ്പോൾ എന്നും സൗഭാഗ്യയ്ക്ക് നൂറ് നാവാണ്. മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും ഒക്കെ അകന്ന് മറ്റൊരു വാടകവീട്ടിലാണ് സുബലക്ഷ്മി കഴിയുന്നത്. ഇതിൻറെ കാരണവും സൗഭാഗ്യ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു.സ്വന്തമായ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ, ധൈര്യവതി, തൻറെ സ്വതന്ത്രതയിൽ സ്വാതന്ത്ര്യം കണ്ടെത്തുന്ന ആൾ,

അടുക്കം ചിട്ടയും കൃത്യമായി പാലിക്കുന്ന വ്യക്തി തുടങ്ങിയ വിശേഷണങ്ങളാണ് മുത്തശ്ശിയെ പറ്റി പറയുവാൻ സൗഭാഗ്യ ഉപയോഗിച്ചത്. കൊച്ചുമകളുടെ വാക്കുകൾ സത്യമാണെന്ന് സുബലക്ഷ്മിയും സമ്മതിക്കുകയുണ്ടായി. കൊച്ചുമകളുടെ ഒപ്പം പോയി നിൽക്കുമ്പോൾ പലപ്പോഴും തന്നെ ഒറ്റയ്ക്ക് നിർത്തി പുറത്ത് പോകുവാൻ അവർക്ക് മടിയുണ്ടാകും. അത് പതിയെ താനൊരു ഭാരമാകുന്നു എന്ന നിലയിലേക്ക് മാറും. ഞാൻ ഏകാന്തതയും ഒറ്റയ്ക്കുള്ള ജീവിതവും ആസ്വദിക്കുന്നയാളാണ്. തികഞ്ഞ അടുക്കും ചിട്ടയും ജീവിതത്തിൽ വേണമെന്നാഗ്രഹിക്കുകയും അതേപോലെതന്നെ കഴിയുകയും ചെയ്യുന്ന ആളാണ്. ഷൂട്ട് കഴിഞ്ഞ് വന്നാൽ ചൂട് ദോശയും ചട്നിയും മാത്രേ കഴിക്കുകയുള്ളൂ.

അതുകൊണ്ട് തന്നെ ഒറ്റയ്ക്കുള്ള ജീവിതം എനിക്ക് ബുദ്ധിമുട്ടായി തോന്നുന്നില്ല. അല്ലാത്ത ഒരു സാഹചര്യവും വരുമ്പോൾ മകളുടെ അടുത്തേക്ക് പോകാം എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. തനിക്ക് അങ്ങനെയൊരു അവസ്ഥ ഉണ്ടാകില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇപ്പോൾ 86 ആം വയസ്സിൽ വിജയദശമിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഡിജെ പാർട്ടിക്ക് ഡാൻസ് വെക്കുന്ന സുബ്രഹ്മയുടെ വീഡിയോ ആണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരകല്യാണും സൗഭാഗ്യയും അർജുനും ഒക്കെ സുബലക്ഷ്മിക്കൊപ്പം നൃത്തം വയ്ക്കുന്നത് കാണാൻ കഴിയും.

Comments are closed.