നാവിൽ വെള്ളമൂറും നാലുമണി പലഹാരം തയാറാക്കാം ആർക്കും.!! Shawarma Chatti Pathiri | Snacks Recipes Malayalam
വൈകുന്നേരം രാവിലെയും കഴിക്കാൻ കഴിയുന്ന അടിപൊളി ഒരു സ്നാക്കിന്റെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത് അതിന് വേണ്ടി 500 ഗ്രാം അളവിൽ ചിക്കൻ എടുക്കാം. നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നന്നായിട്ട് ഊറ്റി വേണം ചിക്കൻ എടുക്കാൻ. ചിക്കൻ പീസസ് വീഡിയോയിൽ ഉള്ളതുപോലെ കുഞ്ഞു പീസ് ആയിട്ടാണ് കട്ട് ചെയ്ത് എടുക്കേണ്ടത്. ഇങ്ങനെ എടുക്കുമ്പോൾ സ്നാക്ക് കഴിക്കുന്നതിനിടയിൽ ചിക്കൻ കടിക്കുവാൻ കിട്ടുമ്പോൾ നല്ല രുചിയായിരിക്കും.
മാത്രവുമല്ല മസാലയൊക്കെ ചിക്കനിൽ നന്നായി പിടിച്ചു വരുന്നതിന് ഇതുപോലെ കുഞ്ഞു പീസ് ആക്കുന്നതാണ് ഉത്തമം. ഇതിലേക്ക് വേണ്ട മസാല ഇനി തയ്യാറാക്കാം.അതിനായി ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് (രണ്ടുംകൂടി ഒരു ടേബിൾ സ്പൂൺ).കാൽ ടിസ്പൂണ് മഞ്ഞൾപ്പൊടി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്,

ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു രണ്ട് ടേബിൾസ്പൂൺ ഓയിൽ,ആവശ്യത്തിന് ഉപ്പ്, ഏകദേശം ഒരു മുക്കാൽ കപ്പ് തൈര് എന്നിവ ചേർക്കുക. ഇത് നന്നായിട്ടൊന്നു മിക്സ് ആക്കി കൊടുക്കാം. ശേഷം ഇത് മസാല പിടിക്കുന്നതിന് ആയി ഒരുമണിക്കൂർ വെക്കാം.ഒരു പാൻ എടുത്ത് ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ച്
കൊടുക്കുക. ഇത് എണ്ണയിൽ നല്ലപോലെ മിക്സ് ആക്കി കൊടുക്കാം. വേറെ എക്സ്ട്രാ വെള്ളം ഒന്നും ഒഴിക്കേണ്ട. കാരണം നമ്മൾ തൈരൊക്കെ ചേർത്തത് കൊണ്ട് തന്നെ അത്യാവശ്യം നന്നായിട്ട് വെള്ളം ഇറങ്ങി വരും. അതുപോലെ ഇത് അടച്ചു വെക്കേണ്ട ആവശ്യമില്ല.ബാക്കി കാണാം വിഡിയോയിൽ നിന്ന് Video credit : NIDHASHAS KITCHEN
Comments are closed.