ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! Shankupushpan plant health benefits

Shankupushpan plant health benefits : ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! നമുക്ക് ചുറ്റും നിരവധി സസ്യങ്ങൾ ഉണ്ട്. അവയിൽ ഒട്ടുമിക്കതും പല തരത്തിലുള്ള ഔഷധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നവയാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകൾക്കും ഇവയുടെ ഒന്നും തന്നെ ഔഷധഗുണങ്ങൾ എന്തെല്ലാം ആണെന്ന് അറിയില്ല എന്നതാണ് സത്യം. അത്തരത്തിൽ നമ്മുടെ എല്ലാം ചുറ്റുപാടിൽ ഒരുപാട് കാണപ്പെടുന്ന ഒരു ഔഷധസസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ശംഖുപുഷ്പം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഔഷധസസ്യമായി മാത്രമല്ല പൂന്തോട്ടങ്ങളിലെ അലങ്കാര സസ്യമാണ് ഇവ നട്ടുവളർത്തുന്നവർ നിരവധിയാണ്. ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും വിളിപ്പേരുള്ള ചെറു സസ്യം ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്.

ഈ പുഷ്പത്തിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്തൊക്കെയാണെന്ന് നോക്കാം. മത്രമല്ല പാരിസ്ഥികമായി പല ഗുണങ്ങളും കൂടിയുള്ള ഒരു സസ്യമാണ് ഇത്. രാവിലെ വെറും വയറ്റിൽ ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പം സാധാരണയായി രണ്ടു നിറത്തിൽ കാണപ്പെടുന്നു. ഒന്ന് വെള്ളയും മറ്റൊന്ന് നീല അല്ലെങ്കിൽ വയലറ്റ് നിറത്തിലും. നീല ശംഖുപുഷ്പത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നീര് ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലും പ്രധാനിയാണ്.

പനി കുറയ്ക്കാനും മാനസിക രോഗചികിത്സയ്ക്കും തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തെ പറ്റിയും എണ്ണിയാൽ തീരാത്ത അതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മുഴുവനായും വീഡിയോ കണ്ടു നോക്കണേ. എല്ലാവര്ക്കും ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കുവയ്ക്കാൻ മറക്കരുത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Shankupushpan plant health benefits Video Credit : Easy Tips 4 U

Comments are closed.