ഈ പൂവ് കണ്ടിട്ടുണ്ടോ? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!!

നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം കാണ്ടുവന്നിരുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. അപരാജിത എന്ന പേരിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും ഇവ അറിയപ്പെടാറുണ്ട്. ആയുർവേദത്തിൽ പല അസുഖങ്ങൾക്കുള്ള മരുന്നായും ഇവയെ ഉപയോഗിക്കാറുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ്‌ ഈ സസ്യങ്ങളുടെ ഉൽഭവം എന്നാണ് പറയപ്പെടുന്നത്. നീല, വെള്ള എന്നിങ്ങനെ രണ്ടിനം ശംഖുപുഷ്പം ഉണ്ട്.

വള്ളിചെടിയായി ആണ് ഇവ കാണപ്പെടുന്നത്. പണ്ടുകാലത്ത് ധാരാളവും കണ്ടുവന്നിരുന്ന ഈ സസ്യം ഇപ്പോൾ അപൂർവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സസ്യത്തിന്റെ പൂവും വേരും ഇലയുമെല്ലാം ഔഷദഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിക്കുകയാണെങ്കിൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാം.


ശംഖുപുഷ്പത്തിന്റെ വേര് പശുവിൻ പാലിൽ അരച്ച് വയറിളക്കുന്നതിനായുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്. കൂടാതെ തൊണ്ടവീക്കത്തിനും ഇവയുടെ വേര് ഉപയോഗിച്ച് വന്നിരുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും എല്ലാം ഒരുകാലത്ത് ഈ ഔഷധസസ്യം ഉപയോഗിച്ചിരുന്നു. ശരീരത്തിലുണ്ടാകുന്ന വ്രണം വൃത്തിയാക്കാൻ ഇവയുടെ ഇല ഉപയോഗിക്കാം.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.