ഈ പൂവിന്റെ പേര് അറിയാമോ? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!!

“വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ” ശംഖുപുഷ്പം എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യം നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് ധാരാളമായി കണ്ടുവന്നിരുന്ന ഒന്നാണ്. ഇതിന്റെ ഗുണങ്ങൾ അറിയാതെ പറിച്ചു വലിച്ചെറിഞ്ഞു കളയുന്ന ആളുകൾ നിരവധി. “ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും” എന്ന പാട്ട് എല്ലാവര്ക്കും അറിയാം.

എന്നാൽ ഈ പുഷ്പത്തെ കുറിച്ച് അറിയാവുന്നവർ വളരെ കുറവായിരിക്കും. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യമാണ് ശംഖുപുഷ്പം. ഇന്തോനേഷ്യ, മലേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ ഉൽഭവം എന്നാണ് കരുതപ്പെടുന്നത്. ഔഷധപ്രാധാന്യം മാത്രമല്ല പ്രകൃതിക്കും ഈ സസ്യം ഏറെ ഗുണം ചെയ്യുന്നുണ്ട്. ശംഖുപുഷ്പം സാധാരണയായി രണ്ടു നിറത്തിൽ കാണപ്പെടുന്നു. ഒന്ന് വെള്ളയും മറ്റൊന്ന് വയലറ്റ് നിറത്തിലും.

ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ശംഖുപുഷ്പം ചെടി കഷായം വെച്ച് കുടിച്ചാൽ മതി. ചെറിയ കുട്ടികളിൽ ധാരണശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിനായി ശംഖുപുഷ്പം ചെടി ഉപയോഗിക്കാം. ശംഖുപുഷ്പ്പത്തിന്റെ പൂവ് ഉപയോഗിച്ച് നിർമിക്കുന്ന പാനീയത്തിന് ഇപ്പോൾ വളരെയധികം പ്രാധാന്യം ഉണ്ട്. പനി കുറയ്ക്കാനും. ശരീര ബലം ഉണ്ടാകാനും ഏറെ ഉത്തമം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.