വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഷംന കാസിമിനെ തേടി പുതിയ സന്തോഷം; ആശംസകളുമായി സിനിമാലോകം…| Shamna Kkasim Latest News Goes Viral Malayalam
Shamna Kkasim Latest News Goes Viral Malayalam: യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി ഷംന കാസിം. ഷംന കാസിം വിസ സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. കുറെ അധികം നാളുകൾ നീണ്ടു നിന്ന ആഘോഷങ്ങൾക്ക് ഒടുവിൽ ഈയിടെ ആയിരുന്ന ഷംനയുടെ ആർഭാടകരമായ വിവാഹം. വിവാഹ ശേഷം യുഎഇ ഗോൾഡൻ വിസ ലഭിച്ച സന്തോഷ വർത്ത തൻ്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ഷംന കാസിം.
ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഷംന തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെച്ചത്. ഷംന കാസിമിന് ആശംസകൾ അറിയിച്ചുകൊണ്ട് യുഎഇ കുടുംബം തന്നെ എത്തിയിരിക്കുകയാണ്. വാർത്ത അറിഞ്ഞ ഉടൻതന്നെ ആരാധകരുടെ ആശംസ പ്രവാഹമാണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ ആഡംബരമായി നടന്നത്.

വിവാഹശേഷം താരത്തെയും കുടുംബത്തെയും തേടി പുതിയ യുഎഇ ഗോൾഡൻ വിസ എന്ന സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലും ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷംസ എന്നും മലയാളികൾക്ക് അഭിമാന താരമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഷംന, മോഹൻലാൽ ചിത്രമായ അലി ഭായിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. തുടർന്ന് ചെറുതും വലുതുമായി നിരവധി വേഷങ്ങൾ തെന്നിന്ത്യൻ ഭാഷകളിൽ
എല്ലാം തന്നെ താരത്തെ തേടി എത്തി.തെലുങ്കിൽ ‘ശ്രീ മഹാലക്ഷ്മി’ എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച് തെലുങ്ക് സിനിമ ലോകത്തും കൂടുതൽ ആരാധകരെ സ്വന്തമാക്കി. ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിദ്ധ്യമാണ് ഷംന. സ്റ്റേജ് ഷോകളിലും ഡാൻസ് റിയാലിറ്റി ഷോകളിലും നിറഞ്ഞ സാന്നിധ്യം നേടിയെടുത്തിട്ടുള്ള ഷംന, റിയാലിറ്റി ഷോകളിൽ വിധികർത്താവായും തിളങ്ങി
Comments are closed.