തന്റെ കുഞ്ഞതിഥിയെ ആരാധകർക്കായി പരിചയപ്പെടുത്തി ശാലു കുര്യൻ.!! വൈറലായി ചിത്രങ്ങൾ..Shalu kuriyan about family

മലയാള ടെലിവിഷൻ- മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ ശാലു കുര്യൻ. മലയാളം സീരിയലുകളിൽ വില്ലത്തി വേഷങ്ങളിലൂടെ ആയിരുന്നു ശാലു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നത്. 2008 ൽ ജൂബിലി എന്ന സിനിമയിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയിരുന്നത് എങ്കിലും പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ശേഷം ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന

സീരിയൽ പരമ്പരയുടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. മാത്രമല്ല മഴവിൽ മനോരമയുടെ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും ഇവർക്ക് സാധിച്ചിരുന്നു.സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള തന്റെ വിശേഷങ്ങളും ചിത്രങ്ങളും പലപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ തന്റെ ഗർഭ കാല വിശേഷങ്ങളെ കുറിച്ചും തന്റെ കുടുംബത്തിലേക്ക് കടന്നു

വന്ന കുഞ്ഞതിഥിയെ കുറിച്ചും ഇവർ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഭർത്താവായ മെൽവിൻ ഫിലിപ്പിനൊപ്പവും തന്റെ രണ്ടു പൊന്നോമനകളുടെ കൂടെയുള്ള ഒരു കുടുംബചിത്രമായിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. മാത്രമല്ല ഈ ഒരു ചിത്രത്തിലൂടെ തന്റെ രണ്ടാമത്തെ കുഞ്ഞായ ലിയാണ്ടർ മെൽവിനെ പ്രേക്ഷകർക്കായി

പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇവർ. “ഞങ്ങളുടെ കുഞ്ഞ് കണ്മണി ലിയാൻഡർ മെൽവിനെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു, പ്രിയതമൻ മെൽവിൻ,പിന്നെ ഞങ്ങളുടെ രാജകുമാരന്മാർ അലിസ്റ്റർ മെൽവിൻ, ലിയാൻഡർ മെൽവിൻ. ഇവരാണെന്റെ കുടുംബം” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈയൊരു ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്.

Comments are closed.