ശാലിനി വീണ്ടും സിനിമയിലേക്കോ; പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ശാലിനി; തിരിച്ചു വരവിന്റെ തുടക്കമാണോ എന്ന് ആരാധകർ.!! Shalini Starting A New Instagram Account Malayalam
Shalini Starting A New Instagram Account Malayalam: ബേബി ശാലിനിയായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ ശാലിനി എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. എന്നുമോർമ്മയിൽ നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ശാലിനി ഇപ്പൊ സിനിമയിൽ സജീവമല്ല. തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ ആയ അജിത്തിനെ വിവാഹം ചെയ്ത ശാലിനി ഇപ്പോൾ കുടുംബിനി ആയി തുടരുകയാണ്. ശാലിനിയുടെ തിരിച്ചു വരവും വിശേഷങ്ങളും എല്ലാം അറിയാൻ കാത്തിരുന്ന ആരാധകർക്ക് ഒരു സന്തോഷവാർത്തയുണ്ട്. ശാലിനി ഒരു പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. shaliniajithkumar2022 എന്ന പേരിലാണ് അക്കൗണ്ട് സ്റ്റാർട്ട് ചെയ്തിരിക്കുന്നത്.അജിതുമൊരുമിച്ചുള്ള 2 ഫോട്ടോകൾ മാത്രമാണ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്.
അക്കൗണ്ട് സ്റ്റാർട്ട് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ എഴുപത്തേഴോയിരത്തിലധികം ഫോളോവേഴ്സ് ആണ് അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ സംസ്ഥാന അവാർഡ് നേടിയ ബാല താരമായിരുന്നു ശാലിനി. പ്രായത്തിൽ കവിഞ്ഞ പക്വതയും അഭിനയ മികവും പ്രകടിപ്പിച്ച ബേബി ശാലിനിയെ മറികടക്കാൻ ഇന്നും ഒരാൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആദ്യമായി ഒരു ബലതാരത്തിന്റെ ഹെയർസ്റ്റൈൽ തരംഗമായി മാറുന്നതും ഒരു ബാലതാരത്തിന്റെ ഡേറ്റിനു വേണ്ടി സംവിധായകൻ ക്യൂ നിന്നതും ശാലിനിയുടേതാണ്.1983 മുതൽ സിനിമയിൽ സജീവമായിരുന്ന ശാലിനി.

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. അതോടെ ശാലിനി കുഞ്ചാക്കോ ബോബൻ എന്ന ഭാഗ്യ ജോഡി ആഘോഷിക്കപ്പെട്ടു.പിന്നെയും നിരവധി ചിത്രങ്ങൾ ചെയ്ത ശാലിനി. മലയാളത്തിലേത് പോലെ തമിഴ് സിനിമലോകത്തും സജീവമായി.തമിഴിലെ എവെർഗ്രീൻ ക്ലാസിക് ഹിറ്റ് ആയ “അലൈപായുതേ”എന്ന ചിത്രം ശാലിനിയുടെ അഭിനയജീവിതത്തിലെ ഒരു മാണിക്യക്കല്ല് തന്നെയാണ്. തമിഴ് സിനിമകളിലെ അഭിനയത്തിനിടക്ക് തന്നെയാണ് ശാലിനി അജിത്തുമായി പ്രണയത്തിലായത്.
താരജാഡകളില്ലാത്ത നടൻ എന്ന നിലക്ക് അജിത് ആരാധകർക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനാണ്.രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്. സോഷ്യൽ മീഡിയയിലോ മറ്റ് ടെലിവിഷൻ സ്ക്രീനുകളിലോ പോലും കാണപ്പെടാത്ത താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ തുടക്കമാണെന്നും പറയുന്നവരുണ്ട്.അതിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.ഈ ആവശ്യവുമായി നിരവധി ആരാധകരാണ് പോസ്റ്റിന്റെ താഴെ കമ്മെന്റുകളുമായി എത്തിയിരിക്കുന്നത്.
Comments are closed.