താര പുത്രിക്ക് ഇന്ന് പിറന്നാൾ…! “ഹാപ്പി ബർത്ത് ഡേ ഡാർലിംഗ് “, പിറന്നാൾ ആശംസകൾ നേർന്ന് പ്രിയ നടി ശാലിനി; വൈറലായി ചിത്രങ്ങൾ…| Shalini And Ajith Kumar Daughter Birthday Malayalam

Shalini And Ajith Kumar Daughter Birthday Malayalam: ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ താരമാണ് ശാലിനി. നവോദയ അപ്പച്ചൻ നിർമ്മിച്ച് ജയറാം നായകനായ എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. തന്റെ അഞ്ചാം വയസ്സിലാണ് ശാലിനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനം ചലച്ചിത്ര പുരസ്കാരവും ശാലിനി കരസ്ഥമാക്കി.അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയപ്പോൾ

പ്രേക്ഷകർ ശാലിനിയെ നല്ലൊരു സിനിമ താരമായി കൂടെ ചേർത്തു. ഇതിനോടകം തന്നെ 80ലധികം മലയാളം,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ശാലിനി എന്ന താരത്തിന്റെ കരിയറിലെ എഴുതപ്പെട്ട ഒരു പേജ് ആയിരുന്നു. തമിഴ് നടൻ അജിത്ത് ആണ് താരത്തിന്റെ ഭർത്താവ്. അജിത്തുമായുള്ള വിവാഹശേഷം തന്റെ അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു.

ലോകത്ത് നിന്നും വിട്ടുനിൽക്കുമ്പോഴും സോഷ്യൽ മീഡിയയിലൂടെ താരം പ്രേക്ഷകർക്ക് മുൻപിൽ എപ്പോഴും സജീവമാണ് . ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. ശാലിനിയുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരും ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. താരത്തിനും അജിത്തിനും അനൗഷ്ക,അദ്വിക് എന്നി രണ്ട് മക്കളാണ്. ഇപ്പോഴിതാ ശാലിനി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറ്റൊരു ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ മകൾ അനുഷ്കയെ

കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഒന്ന്. മറ്റൊന്ന് മകളോടൊപ്പമുള്ള സെൽഫിയും.ചിത്രത്തിന് താഴെ “ഹാപ്പി ബർത്ത് ഡേ ഡാർലിംഗ്” എന്ന ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്. മകൾ അനൗഷ്കയുടെയും പിറന്നാളിനോടനുബന്ധിച്ച് ഷെയർ ചെയ്ത ചിത്രമാണിത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ പിറന്നാളാശംസകളും ന്യൂയർ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ നല്ലൊരു നായിക എന്ന പോലെ ജീവിതത്തിൽ നല്ലൊരു ഭാര്യയും അമ്മയും കൂടിയാണ് ശാലിനി.

Rate this post

Comments are closed.