ഇനി കളിക്കാൻ പറ്റില്ല എന്ന് അമ്പയർ, ഞാൻ വെള്ളത്തിൽ കളിക്കട്ടെ എന്ന് ബംഗ്ലാദേശ് ഓൾറൗണ്ടർ ശാക്കിബ് അൽ ഹസ്സൻ.!!

ബംഗ്ലാദേശ് പാകിസ്ഥാൻ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയിൽ കുതിർന്നു. ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച തുടർച്ചയായ മഴയും വെറ്റ് ഔട്ട്ഫീൽഡും മൂലം 6.2 ഓവർ മാത്രമേ എറിയാൻ സാധിച്ചുള്ളൂ. ഇതോടെ, രണ്ടാം ദിനം മിർപ്പൂരിൽ നേരത്തെ കളി അവസാനിപ്പിച്ചതോടെ, പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്‌സിൽ 188/2 എന്ന നിലയിലാണ്. പാകിസ്ഥാന് വേണ്ടി ബാബർ അസം (72*),


അസ്ഹർ അലി (52*) എന്നിവരാണ് ക്രീസിൽ തുടരുന്നത്. മഴ ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ ശനിയാഴ്ച്ച ടെസ്റ്റിന്റെ ആദ്യ ദിനം 57 ഓവർ കളിക്കാൻ സാധിച്ചിരിന്നു. പാകിസ്ഥാന് ആദ്യ ദിനം തന്നെ ഓപ്പണർ ബാറ്റർമാരുടെ വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. ആബിദ് അലി (39), അബ്ദുള്ള ഷഫീഖ് (25) എന്നിവരെ തൈജുൽ ഇസ്ലാം ആണ് പുറത്താക്കിയത്. ആദ്യ സെഷനിലുടനീളം മഴ ഇടവിട്ട് പെയ്തതോടെ, ഗ്രൗണ്ട്സ്മാൻമാർ ഒന്നിലധികം തവണ ഗ്രൗണ്ട് കവർ ചെയ്യുകയും, നീക്കം ചെയ്യുകയും ചെയ്തു. ഒടുവിൽ,

മൂന്ന് മണിക്കൂറിലധികം നിർത്തിവെച്ച മത്സരം പ്രാദേശിക സമയം 12:50 ന് ആരംഭിച്ചു. മത്സരം പുനരാരംഭിച്ച ആദ്യ പന്തിൽ തന്നെ ബാബർ അസം ബൗണ്ടറി പായിച്ചു. തുടർന്ന്, അടുത്ത ഓവറിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ ഉൾപ്പെടെ മൂന്ന് ബൗണ്ടറികൾ അടിച്ച്, അസ്ഹർ അലി തന്റെ ടെസ്റ്റ് കരിയറിലെ 34-ാമത്തെ അർദ്ധസെഞ്ച്വറി നേടി. താമസിയാതെ, മഴ വീണ്ടും പെയ്യാൻ തുടങ്ങി, സമയം കടന്നുപോകുംതോറും മഴ കനത്തതോടെ, ഗ്രൗണ്ടിൽ വെള്ളക്കെട്ടും വെളിച്ചം കുറവും വന്നതിനാൽ

അമ്പയർമാർ ഒടുവിൽ രണ്ടാം ദിനത്തിന് പ്ലേ ഓഫ് വിളിക്കാൻ തീരുമാനിച്ചു. എന്നാൽ, കളി അവസാനിച്ചപ്പോൾ എല്ലാ ക്യാമറ കണ്ണുകളും ബംഗ്ലാദേശ് ഓൾറൗണ്ടർ ശാക്കിബ് അൽ ഹസ്സന്റെ മേലായിരുന്നു. മഴ പെയ്തതോടെ ബംഗ്ലാദേശ് ഓൾറൗണ്ടറുടെ ഉള്ളിലെ കുട്ടിത്തം പുറത്തുവരികയായിരുന്നു. ശാക്കിബ് പിച്ച് മൂടിയ കവറിലേക് ചാടി, ഉരുതി കളിക്കുകയും, വെള്ളക്കെട്ടിൽ കളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Comments are closed.