കാപ്പയ്ക്ക് ശേഷം അടുത്ത സസ്പെൻസ് ത്രില്ലറുമായി ഷാജി കൈലാസ്; പുതിയ ചിത്രം ഹണ്ട് അനൗൺസ് ചെയ്തു സംവിധായകൻ…| Shaji Kailas New Movie Hunt After Kaapa Movie Malayalam

Shaji Kailas New Movie Hunt After Kaapa Movie Malayalam: കാപ്പ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് പിന്നാലെ തന്റെ പുതിയ ചിത്രം ഹണ്ട് അനൗൺസ് ചെയ്‌ത്‌ സംവിധായകൻ ഷാജി കൈലാസ്. മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് പാലക്കാട്ട് തുടക്കമായി. പാലക്കാട്‌ കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ് ആദ്യ ഭദ്രദീപം കൊളുത്തി. നടി ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.സസ്പെൻസ്, ഹൊറർ ത്രില്ലെർ ആയി എത്തുന്ന ചിത്രത്തിൽ ഡോക്ടറുടെ

ക്യാറക്റ്ററിലാണ് എത്തുന്നത്. കാംബസ്സിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസ് എത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണൻ ആണ് ചിത്രം നിർമ്മിക്കുന്നത്.അതിഥി രവി അവതരിപ്പിക്കുന്ന ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.അജ്മൽ അമീർ ,രാഹുൽ മാധവ്, അനു മോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്,

വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു തുടങ്ങിയിവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നിഖിൽ. എസ്. ആനന്ദ് ആണ്. സന്തോഷ് വർമ്മ ,ഹരി നാരായണൻ, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം

പൂർത്തിയാകുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ കാപ്പ ആണ് ഷാജി കൈലാസിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ജി ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ്.. കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് പ്രിത്വിരാജ് ചിത്രത്തിൽ എത്തിയിരിക്കുന്നത്.

Rate this post

Comments are closed.