“എന്റെ പ്രണയം നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ സഖിക്ക്, ഒരായിരം വിവാഹ വാർഷികാശംസകൾ” ; വീൽചെയർ പ്രണയ സാഫല്യത്തിന്റെ രണ്ടാം ആണ്ട് Shahana pranav wedding anniversary!!!

കേരളക്കരയാകെ ഒരുസമയത്ത് ചർച്ചചെയ്യുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത വിവാഹമാണ് തൃശ്ശൂർ സ്വദേശിയായ പ്രണവിന്റെയും തിരുവനന്തപുരം സ്വദേശിയായ ഷഹാനയുടെയും വിവാഹം. എട്ട് വർഷം മുമ്പ് നടന്ന ഒരു ബൈക്കപകടത്തെ തുടർന്ന് അവശനിലയിലായ 28 കാരനായ പ്രണവിനെയാണ് 19 കാരിയായ ഷഹാന 2020 മാർച്ച്‌ 3-ന് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും 6 മാസം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്.

പ്രണവിന്റെ അവസ്ഥ അറിഞ്ഞിട്ടും, തന്റെ ഇഷ്ടം ഒരു തരി പോലും കുറയാതിരുന്ന ഷഹാന, പ്രണവിനെ വിവാഹം കഴിക്കാൻ സ്വന്തം വീടും കുടുംബവും ഉപേക്ഷിച്ചു വിവാഹ ശേഷം, ഭാര്യ ഷഹാനക്കൊപ്പമുള്ള ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പ്രണവിന്റെ ഹൃദയസ്പർശിയായ കുറിപ്പുകൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെഹൃദയം കീഴടക്കാറുണ്ട്. പ്രണവ് തന്റെ ഭാര്യ ഷഹാനക്ക് വിവാഹ വാർഷിക ആശംസകൾ

നേർന്നുകൊണ്ട് ഒരു കുറിപ്പ് എഴുതി. തന്നെ പരിചരിച്ച് കൂടെ നിന്ന സഖിയുടെ സ്നേഹം ഓർത്ത് പ്രണവ് മനസ്സുതുറന്നു. നിരവധി പേരാണ് ദമ്പതികൾക്ക് വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് പ്രണവിന്റെ പോസ്റ്റിന് താഴെ കമെന്റ് ബോക്സിൽ എത്തിയത്. പ്രണവ് പങ്കുവെച്ച കുറിപ്പ് വായിക്കാം, “ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. കാരണം ഈ അവസ്ഥയിലും എന്നെപോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന്

എന്റെ കാര്യങ്ങൾ നല്ല രീതിക്ക് ചെയ്തു തരുന്നത് അവൾക്കെന്നോടുള്ള ആഘാതമായ സ്നേഹം കൊണ്ട് ഒന്ന് മാത്രമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എന്റെ പ്രണയം നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ സഖിക്ക്, ഒരായിരം വിവാഹ വാർഷികാശംസകൾ.”ഇപ്പോൾ ഇതാ സ്വന്തമായി ഒരു തൊഴിൽ നേടിയിരിക്കുകയാണ് പ്രണവ്. ഒരു ലക്കി സെന്റർ തുടങ്ങിയിരിക്കുകയാണ് പ്രണവ്. വീട്ടിൽ തന്നെയാണ് പ്രണവ് ടിക്കറ്റുകൾ വിൽക്കുന്നത്.

Comments are closed.