കൊടുങ്കാറ്റിലും കുലുങ്ങാത്ത പ്രണയം; ഒമ്പതാം വിവാഹ വാർഷികം ആഘോഷിച്ച് സജിനും ഷഫ്നയും..! ശിവേട്ടന് ഷഫ്ന നൽകിയ സർപ്രൈസ് കണ്ടോ….| Shafna Nizam And Sajin Wedding Anniversary Malayalam

Shafna Nizam And Sajin Wedding Anniversary Malayalam: മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷഫ്നയും സജിനും. ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞിട്ട് ഇന്നേക്ക് 9 വർഷം തികയുകയാണ്. ഒമ്പതാം വിവാഹവാർഷികം റൊമാന്റിക്കലി ആഘോഷിക്കുകയാണ് ഈ താരദമ്പതികൾ. ഒപ്പം തന്റെ പ്രിയ ഭർത്താവിനായി സ്നേഹം തുളുമ്പുന്ന, അത്രയേറെ ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്കുവെച്ച അതിമനോഹരമായ ദൃശ്യങ്ങൾക്ക് ചുവടെയാണ് അതിഹൃദ്യമായ ഈ കുറിപ്പ്. അലൈപായുതേ എന്ന തമിഴ് ചിത്രത്തിലെ സ്നേഹിതനേ എന്ന് തുടങ്ങുന്ന റൊമാന്റിക് സോങ്ങാണ് വീഡിയോയുടെ പശ്ചാത്തല സംഗീതം.

ലൈറ്റ് യെല്ലോ പ്രിന്റഡ് ഷർട്ടിൽ ടേബിളിന്റെ ഓപ്പോസിറ്റ് ഇരുന്ന് ഷഫ്‌നയെ ഇമ വെട്ടാതെ നോക്കുന്ന സജിനാണ് വീഡിയോ ദൃശ്യങ്ങളിൽ. ഷഫ്ന തന്നെയാണ് ഈ രംഗം പകർത്തിയതും. ഇരുവരും ഒരു നൈറ്റ് ഔട്ടിനായി പ്രകൃതിരമണീയമായ ഹോട്ടൽ തന്നെയാണ് തിരഞ്ഞെടുത്തതും. തൊട്ടു പിറകെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ഷഫ്നയെയും സജിൻ ദൃശ്യങ്ങളിൽ പകർത്തിയിട്ടുണ്ട്. കറുത്ത സാരിയിൽ മുടി അഴിച്ചിട്ട് അതീവ സുന്ദരിയായാണ് ഷഫ്ന വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒപ്പം സ്നേഹം തുളുമ്പുന്ന ഷഫ്നയുടെ വാക്കുകൾ ഇങ്ങനെ.

“എന്റെ പ്രണയത്തിന് ഒമ്പതാം വിവാഹ വാർഷിക ആശംസകൾ…നമ്മൾ തമ്മിൽ കണ്ടുമുട്ടിയിട്ടും, തമ്മിൽ പ്രണയം പങ്കുവെച്ചിട്ടും 13 വർഷം പിന്നിടുകയാണ്. ഈ 13 വർഷങ്ങൾ 13 ദിവസങ്ങളായി കടന്നു പോയത് പോലെയാണ് എനിക്ക് തോന്നുന്നത്. ഞാൻ ആഗ്രഹിക്കുന്നു, ജീവിതകാലം മുഴുവനും നീയും ഇതുപോലെ തന്നെയാണ് ചിന്തിക്കുന്നത് എന്ന്. നിന്നോടൊപ്പം ഉള്ള നിമിഷങ്ങളിലാണ് ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതിയായി കാണപ്പെടാറുള്ളത്. വാക്കുകൾക്കപ്പുറമാണ് എനിക്ക് നിന്നോടുള്ള പ്രണയം.

അത് നിനക്കറിയാം എന്ന് എനിക്കറിയാം. ഒപ്പം ഞാൻ നിന്നെ ഒരുപാട് ഒരുപാട് പ്രണയിക്കുന്നു…” ഇത്രയും ഹൃദയഹാരിയായ ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി ചലച്ചിത്രതാരങ്ങളാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തുന്നത്. ബാലതാരമായാണ് ഷഫ്ന സിനിമയിലെത്തുന്നത്. താരം നായികയായി അഭിനയിച്ചത് പ്ലസ് ടു എന്ന ചിത്രത്തിലാണ് സജിനും അതിൽ അഭിനയിച്ചിരുന്നു. സൗഹൃദം പ്രണയമായി മാറുകയും പിന്നീട് 2013 ഇരുവരും വിവാഹിതരാവുകയും ചെയ്തു

Rate this post

Comments are closed.