ന്റമ്മേ എന്താ സ്വാദ് കറി ആയാൽ ഇങ്ങനെ വേണം 👌🏻😋മൂന്ന് ദിവസത്തേക്ക് ഈ കറി മതി 👌🏻😍 Sesame Seeds Curry Recipe Malayalam

Sesame seeds curry recipe malayalam.!!!!ഇതിലും ഹെൽത്തി ആയ കറി വേറെ ഉണ്ടോ എന്നറിയില്ല. രുചികരവും ആരോഗ്യ പ്രദവും ആണ് ഈ കറി, കൂടാതെ രണ്ട് മൂന്ന് ദിവസം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. എള്ള് ആയതു കൊണ്ട് തന്നെ നല്ല സ്വാദ് ആണ്‌ ഈ കറിക്ക്. ഒരിക്കൽ രുചിച്ചാൽ എന്നും ഇത് കഴിക്കാൻ തോന്നും. ഇരിക്കുംതോറും സ്വാദ് കൂടുന്ന കറി ആണ്ആവശ്യമുള്ള സാധനങ്ങൾവെളുത്ത എള്ള് -200 ഗ്രാം കറുത്ത എള്ള്-200 ഗ്രാം കടുക് -1/2 സ്പൂൺ പുളി -1

നെല്ലിക്ക വലിപ്പംമഞ്ഞൾ പൊടി -1/2 സ്പൂൺ മല്ലി പൊടി -1 സ്പൂൺ മുളക് പൊടി -1 സ്പൂൺ കാശ്മീരി മുളക് പൊടി -1/2 സ്പൂൺ ഉപ്പ് -1 സ്പൂൺ ശർക്കര -4 സ്പൂൺ എണ്ണ -2 സ്പൂൺ കടുക് -1/2 സ്പൂൺ ചുവന്ന മുളക് -3 എണ്ണം കറി വേപ്പില -2 എണ്ണംതയ്യാറാക്കുന്ന വിധം..കറുത്ത എള്ളും, വെളുത്ത എള്ളും ഒരു ചീനചട്ടിയിലേക്ക് ഇട്ടു നന്നായിട്ട് വറുത്തെടുക്കുക. അതിനുശേഷം അതിലെ കുറച്ച് കടുക് ചേർത്ത് അതും കൂടി വറുത്തെടുക്കുക, വറുത്തു കഴിഞ്ഞാൽ ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായിട്ട് പൊടിച്ചു മാറ്റിവെക്കണം..

അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് പുളി കുറച്ചു വെള്ളത്തിൽ പിഴിഞ്ഞ് വെള്ളമെടുത്ത് വെള്ളം ഒഴിക്കുക,അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേർത്ത് വറുത്ത് പൊടിച്ചു വെച്ചിട്ടുള്ള പൊടിയും ചേർത്ത് ശർക്കരയും, ഉപ്പും ചേർത്ത് കൊടുക്കാം.

നന്നായി തിളച്ച് കുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ മറ്റൊരു ചീനചട്ടി വച്ചു അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പിലയും പൊട്ടിച്ചു കറിയിലേക്ക് ചേർത്തു കൊടുക്കാം.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : sruthis kitchen

Rate this post

Comments are closed.