സീരിയൽ താരം സ്വാതിക്ക് ഹൽദി; ചിത്രങ്ങൾ വൈറൽ… ഒരു തവണ വിവാഹം കഴിഞ്ഞതല്ലേ എന്ന് ആരാധകർ; സംഭവം സത്യമോ..? Serial Actress Swathy Haldi Malayalam
Serial Actress Swathy Haldi Malayalam: കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രണയവർണങ്ങൾ. റിച്ചാർഡ് ജോസും സ്വാതി നിത്യാനന്ദുമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. സിദ്ധുവും അപ്പുവും, ഇവരുടെ ഈ പെയർ ഇന്ന് സോഷ്യൽ മീഡിയയിലുൾപ്പെടെ ഹിറ്റാണ്. ഒഫീഷ്യൽ ഹൽദി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിലൂടെ സ്വാതി പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരെ കുഴപ്പിച്ചിരിക്കുന്നത്.
സ്വാതി പങ്കിട്ട ചിത്രങ്ങളിൽ റിച്ചാർഡുമുണ്ട്. റിച്ചാർഡ് സ്വാതി ജോഡിയെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. സ്വാതിയുടെ വിവാഹം മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. പിന്നെ എന്താണ് ഇങ്ങനെയൊരു ചിത്രം എന്നാണ് പലരുടെയും സംശയം. റീൽ ലൈഫിലെ കെമിസ്ട്രി റിയൽ ലൈഫിലും തുടരുന്ന താരങ്ങളാണ് സ്വാതിയും റിച്ചിയും. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി സ്വാതി നിത്യാനന്ദ്. ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിലെല്ലാം ശ്രദ്ധേയവേഷങ്ങൾ ചെയ്തിരുന്നു സ്വാതി.

സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഒട്ടേറെ ആരാധകരാണുള്ളത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് സ്വാതി വിവാഹിതയായത്. സീരിയലിന്റെ ക്യാമറാമാനുമായി ആരുമറിയാതെ ഒരു വിവാഹം. അന്ന് ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു സ്വാതി. തന്റെ ജീവിതം തന്റെ ചോയ്സ് ആണെന്നാണ് അന്ന് സ്വാതി പ്രതികരിച്ചത്. കറുത്ത മുത്ത് എന്ന പരമ്പര മുതൽ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് റിച്ചാർഡിന്റേത്.
പട്ടുസാരി എന്ന സീരിയലിലും റിച്ചാർഡ് നായകവേഷത്തിൽ തിളങ്ങിയിരുന്നു. പ്രണയവർണങ്ങൾ എന്ന പരമ്പരയിലൂടെ റിച്ചാർഡിന് ഒരു പുതിയ ബ്രേക്ക് ലഭിക്കുകയായിരുന്നു. മാത്രമല്ല റിച്ചാർഡിന്റെ സ്വാതിയുമായുള്ള കോമ്പോ പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. പ്രണയവർണങ്ങൾ സീരിയലിന്റെ ടൈറ്റിൽ സോങ് പോലും ഏറെ പ്രണയാർദ്രമായിരുന്നു. റേറ്റിങ്ങിലും മികവ് പുലർത്തുന്ന സീരിയലാണ് പ്രണയവർണങ്ങൾ.
Comments are closed.