ജിത്തുവിന് ഇനി റിയൽ ലൈഫ് കല്യാണം; വധുവിന്റെ ചിത്രങ്ങൾ പുറത്ത്.!! Serial Actor jithu Venugopal Marriage Malayalam

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ജിത്തു വേണുഗോപാൽ. മൗനരാഗം എന്ന ഹിറ്റ്‌ പരമ്പരയിൽ മനോഹർ എന്ന കഥാപാത്രമായി തിളങ്ങുകയാണ് ഇപ്പോൾ താരം. മൗനരാഗത്തിലെ മനോഹർ ഒരു കല്യാണത്തട്ടിപ്പ് വീരനാണ്. കുറച്ചധികം വില്ലത്തരവും പിന്നെ കോമഡിയും കുശാഗ്രബുദ്ധിയുമൊക്കെ നിറഞ്ഞുനിൽക്കുന്ന മനോഹർ എന്ന കഥാപാത്രത്തിൽ മിന്നും പ്രകടനമാണ് ജിത്തു കാഴ്ചവെക്കുന്നത്. ഏഷ്യാനെറ്റിലെ തന്നെ ഹിറ്റ്‌ പരമ്പരയായ സീതാകല്യാണത്തിലൂടെയാണ് ജിത്തുവിനെ പ്രേക്ഷകർക്ക് പരിചിതമാകുന്നത്.

അജയ് എന്ന കഥാപാത്രം ജിത്തു ഏറെ മികവേറിയതാക്കിയിരുന്നു. പിന്നീട് കുടുംബവിളക്കിൽ നായികാകഥാപാത്രമായ സുമിത്രയുടെ രക്ഷകനായും ജിത്തു പ്രത്യക്ഷപ്പെട്ടു. സ്റ്റാർട്ട് മ്യൂസിക് റിയാലിറ്റി ഷോയിൽ വരുമ്പോഴെല്ലാം ജിത്തുവിനെ വളരെ ആക്റ്റീവായാണ് കാണാറുള്ളത്. റിയൽ ലൈഫിലും വളരെ ഫൺ ആയ ഒരു ക്യാരക്ടറാണ് ജിത്തുവിന്റേത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയിടെ ഒരു ഓൺലൈൻ ചാനലിന്റെ

അഭിമുഖപരിപാടിയിൽ പങ്കെടുക്കവേ ജിത്തു തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം മനസ്സ് തുറന്നിരുന്നു. കാവേരി എന്നാണ് വധുവിന്റെ പേര്. വിവാഹം ഉടൻ തന്നെയുണ്ടാകും എന്നും ജിത്തു പറയുന്നു. തന്നെ ഏറെ മനസിലാക്കുന്ന, തന്റെ പ്രൊഫഷൻ മനസിലാക്കുന്ന പെൺകുട്ടിയാണ് കാവേരി. എന്താണെങ്കിലും ജിത്തുവിന്റെ ജീവിതത്തിലെ പുതിയ വിശേഷത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അതേ സമയം മൗനരാഗം പരമ്പരയിൽ മനോഹറിന്റെ വിവാഹം നടക്കുകയാണ്.

ഒരേ സമയം മനോഹറിന്റെ വിവാഹവും മനസമ്മതവും നടക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞയിടെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് നൈറ്റിൽ ജിത്തു ഏറെ മനോഹരമായ ഒരു ഡാൻസ് പെർഫോമൻസ് ചെയ്തിരുന്നു. മൗനരാഗത്തിലെ തന്നെ സഹതാരം കല്യാൺ ഖന്നയ്ക്കൊപ്പമായിരുന്നു ജിത്തുവിന്റെ ഡാൻസ്. ത്രില്ലിങ് ബാച്ചിലർ ലൈഫ് മറികടന്ന് വിവാഹത്തിലേക്ക് കടക്കുന്ന ജിത്തുവിന് ആരാധകരെല്ലാം ഇപ്പോൾ ആശംസകൾ നേരുകയാണ്.

Comments are closed.