വെറും 1/2 ലിറ്റർ പാലുണ്ടോ? കുക്കറിൽ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ സേമിയ പായസം!!! Semiya Payasam Recipe Malayalam

Semiya Payasam Recipe Malayalam : പായസമില്ലാതെ എന്ത് ഈദല്ലേ? ഈദ് സ്പെഷ്യൽ ആയി തയ്യാറാക്കാൻ പറ്റുന്ന വ്യത്യസ്ഥവും രുചികരവുമായ ഒരു അടിപൊളി സേമിയ പായസത്തിന്റെ റെസിപിയാണ് ഇവിടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്. ഈയൊരു പായസം നമ്മൾ തയ്യാറാക്കിയെടുക്കുന്നത് കുക്കറിലാണ്. അത്കൊണ്ട് തന്നെ നിങ്ങൾ ഒരുപാട് സമയം കഷ്ടപ്പെട്ട്

ഇളക്കി കുറുക്കിയെടുക്കേണ്ട ആവശ്യമൊന്നുമില്ല. വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്കിത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. നമ്മളിത് പിങ്ക് നിറത്തിൽ പിങ്ക് പാലടയുടെ അതേ രുചിയിലാണ് ഇത് ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. ഈ അടിപൊളി പിങ്ക് സേമിയ പായസം കുക്കറിൽ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. പായസം തയ്യാറാക്കാനായി നമ്മൾ അത്യാവശ്യം വലുപ്പമുള്ള കുക്കർ തന്നെ എടുക്കണം.

ഇവിടെ നമ്മൾ നാല് ലിറ്ററിന്റെ കുക്കറാണ് എടുക്കുന്നത്. കുക്കർ ചൂടായി വന്നാൽ അതിലേക്ക് ഒരുടീസ്പൂൺ നെയ്യോ അല്ലെങ്കിൽ ബട്ടറോ ചേർത്ത് കൊടുക്കാം. ഇത് ചൂടായി വരുമ്പോൾ നമ്മൾ മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കണം. നമ്മുടെ പായസത്തിന് എത്രത്തോളം മധുരം ആവശ്യമുണ്ടോ അത്‌ ഈ സമയം ചേർത്ത് കൊടുക്കാം. അടുത്തതായി നമ്മൾ ഈ പഞ്ചസാര ഒന്ന് മെൽറ്റ് ആക്കിയെടുക്കണം. നല്ലപോലെ മെൽറ്റ് ആയി ഒരു ബ്രൗൺ കളർ വരുന്നത് വരെ കാത്തിരിക്കണം.

അതായത് പഞ്ചസാര കുറഞ്ഞ തീയിലിട്ട് ഒന്ന് കാരമലൈസ് ചെയ്തെടുക്കണം. നിറം നന്നായി മാറി വരുമ്പോൾ ഇതിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് കൊടുക്കാം. സാധാരണ പച്ചവെള്ളം ഒഴിച്ച് കൊടുത്താൽ മതിയാവും. ശേഷം അത് നല്ലപോലെ തിളപ്പിച്ചെടുക്കണം. ഈ സമയം നമ്മൾ പാൽ ചേർത്ത് കൊടുത്താൽ അത് പെട്ടെന്ന് പിരിഞ്ഞു പോകും… പാലടയെ വെല്ലുന്ന ഈ പിങ്ക് സേമിയ പായസത്തിന്റെ റെസിപിയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക. Video Credit : She book

Rate this post

Comments are closed.