ഒരു പിടി സേമിയ സ്റ്റീൽ ഗ്ലാസിലാക്കി ഫ്രീസറിൽ വെച്ച് നോക്ക് 😱😲 കിടു ഐഡിയ ആണിത് 👌👌

നമ്മൾ എല്ലാവരുടയും വീടുകളിൽ പായസം വെക്കുന്നതിനായും മറ്റും സേമിയ വാങ്ങി വെക്കാറുണ്ട് അല്ലെ. സേമിയ ഉപയോഗിച്ചുള്ള ഒരു കിടിലൻ വിഭവം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. തീർച്ചയായും നിങ്ങൾ വീടുകളിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.. കുട്ടികൾക്കായാലും മുതിർന്നവർക്കും ഇത് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ട്രൈ ചെയ്തു അഭിപ്രായം പറയുവാൻ മറക്കരുതേ..

ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ സേമിയ റോസ്റ്റ് ചെയ്യുക. എണ്ണയോ ബട്ടറോ ഇല്ലാതെ ചൂടായ പാനിലേക്ക് ഇട്ട് റോസ്റ്റ് ചെയ്തെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് പാൽ ഒഴിച്ച് കൊടുക്കുക. കുറച്ചു പാൽ മാറ്റിവെച്ചശേഷം വേണം പാനിലേക്ക് ഒഴിക്കുവാൻ. മാറ്റിവെച്ച പാലിലേക്ക് കസ്റ്റാർഡ് പൌഡർ ചേർത്ത് ഒട്ടും തന്നെ കട്ടകളില്ലാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കുക. പാൽ തിളച്ചതിലേക്ക്

പഞ്ചസാര ചേർക്കുക. പാലും പഞ്ചസാരയും തിളച്ചശേഷം ഫ്ലെയിം കുറച്ചുവെച്ചു കസ്റ്റാർഡ് മിക്സ് ചേർത്ത് കുറുക്കിയെടുക്കുക. തീ ഓഫ് ചെയ്തശേഷം ഇതിലേക്ക് സേമിയ ചേർക്കാവുന്നതാണ്. ഇത് ചൂടാറിയശേഷം സ്റ്റീൽ ഗ്ലാസിന്റെ അതുമല്ലെങ്കിൽ മോൾഡ് ഉണ്ടെങ്കിൽ അതിൽ ഒഴിക്കുക. സ്റ്റിക് അല്ലെങ്കിൽ സ്പൂൺ ഇറക്കിവെച്ചശേഷം ഫ്രീസറിൽ വെക്കുക. സേമിയ കുൽഫി ഈ രീതിയിൽ നിങ്ങളും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.