“ഞാനല്ല, എന്റെ മക്കൾ പഠിച്ചാൽ മതി ഇനി…” ശിവേട്ടന്റെ മാസ് ഡയലോഗ്.!! അഞ്ജുവിനെയും അപ്പുവിനെയും നൈസായി ട്രോളി ശിവൻ.!! അഞ്ജു പ്ലിങ്ങ്.!! Santhwnam Serial Today Episode August 18

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. പഠനമാണ് ഇപ്പോൾ സാന്ത്വനത്തിലെ വിഷയം. ശിവൻ തുടർന്നുപഠിക്കണമെന്നാണ് അഞ്ജലിയുടെ ആവശ്യം. ശിവനെ പഠിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് നമ്മുടെ അഞ്ജലി. ബാങ്കിൽ പോയി ഒരു ഡി ഡി എടുക്കാൻ പോലും ശിവന് സാധിക്കില്ലല്ലോ എന്ന് പറഞ്ഞ് അഞ്ജലിയും അപ്പുവും ശിവനെ കളിയാക്കിയിരുന്നു.

എന്നാൽ അത്തരം അധിക്ഷേപങ്ങൾ എല്ലാം മറികടന്ന് ശിവൻ ബാങ്കിലെ കാര്യങ്ങൾ ഒറ്റക്ക് ചെയ്തു. ഇനിയിപ്പോൾ ഞാനല്ല പഠിക്കുന്നത്, നമ്മുടെ മക്കൾ ആയിരിക്കും പഠിക്കാൻ പോകുന്നത് എന്നാണ് ശിവൻ അഞ്ജലിയോട് പറയുന്നത്. ശിവൻ അപ്പുവിനെയും അഞ്ജുവിനെയും നൈസായിട്ട് ഒന്നു താങ്ങുന്നുമുണ്ട്. മൊത്തത്തിൽ ശിവാഞ്ജലിമാരുടെ പരിഭവങ്ങൾ വർധിക്കുകയാണ്. പൊതുവേ പ്രേക്ഷകർക്ക് ശിവാഞ്ജലിമാരുടെ ഈ കലഹങ്ങൾ കാണാൻ ഇഷ്ടമാണ്.

അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു ട്രാക്ക് ആണ് ഇപ്പോൾ സാന്ത്വനത്തിൽ കണ്ടുവരുന്നത്. ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. തമിഴ് ഹിറ്റ്‌ സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം.

ഏഷ്യാനെറ്റിൽ റേറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്ന വാനമ്പാടി സീരിയലിന്റെ അതേ അണിയറപ്രവർത്തകർ തന്നെയാണ് സാന്ത്വനത്തിനായി കൈകോർക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന ഏറെ വ്യത്യസ്തമായ സംഭവവികാസങ്ങളാണ് സാന്ത്വനം പരമ്പര പറയുന്നത്. യുവാക്കളെ പോലും ടെലിവിഷനുമുമ്പിൽ പിടിച്ചിരിത്തുന്ന രീതിയിലാണ് സാന്ത്വനത്തിന്റെ കഥപറച്ചിൽ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ പരമ്പര.

Comments are closed.